തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്വെയർ ഇടതുസർക്കാറിെൻറ െഎ.ടി നയമായുണ്ടായി ട്ടും എൻ.െഎ.സിയെ ഒഴിവാക്കി സ്വകാര്യസോഫ്റ്റ്വെയറിലേക്ക് ആദ്യം ചുവടുമാറിയത് കിഫ്ബി. കോടികളുടെ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിന് എൻ.െഎ.സിയുടെ സോഫ്റ്റ്വെ യർ പര്യാപ്തമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സ്വകാര്യ സോഫ്റ്റ്വെയറി ലേക്കുള്ള മാറ്റം. പിന്നാലെ വിവിധ വകുപ്പുകളിൽനിന്ന് അംഗീകാരത്തിന് പദ്ധതികൾ സമർപ്പിക്കുേമ്പാൾ ഇതേ സോഫ്റ്റ്വെയറിലൂടെ നൽകിയതാവണമെന്ന അനൗദ്യോഗിക വ്യവസ്ഥ വന്നതോടെ വകുപ്പുകളും പുതിയ സോഫ്റ്റ്വെയറിലേക്ക് മാറാൻ നിർബന്ധിതമാവുകയാണ്.
ഇത്തരത്തിൽ വളരെ ആസൂത്രിതമായാണ് സർക്കാർ സംവിധാനങ്ങളിൽനിന്ന് ഇ-ഒാഫിസിനെ പടിക്കുപുറത്ത് നിർത്താനും സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് വഴിയൊരുക്കാനുമുള്ള നീക്കങ്ങൾ നടക്കുന്നത്. ഇൗ ശ്രേണിയിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സെക്രേട്ടറിയറ്റിലെയടക്കം വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഇ-ഒാഫിസ് മാറ്റാനുള്ള ടെൻഡർ നടപടികൾ. നിലവിലെ ഇ-ഒാഫിസ് േസാഫ്റ്റ്വെയറിന് പോരായ്മയുെണ്ടന്ന് വ്യാപകമായ പ്രചാരണമാണ് ഉന്നതതലടങ്ങളിലടക്കം ഇപ്പോൾ നടക്കുന്നത്. സോഫ്റ്റ്വെയറിൽ എന്തെങ്കിലും പോരായ്മയോ കൂട്ടിച്ചേർക്കേലാ (അപ്ഡേഷനോ) ആവശ്യമെങ്കിൽ എൻ.െഎ.സിതന്നെ െചയ്യാമെന്ന ഉറപ്പ് നിലനിൽക്കുേമ്പാഴാണ് ലക്ഷങ്ങളുടെ അധിക ചെലവിന് കളമൊരുങ്ങുന്നത്. 2017 മാർച്ചിൽ സെക്രേട്ടറിയറ്റ് അനക്സിലെ ഇ-ഒാഫിസ് സംവിധാനം കൂട്ടത്തോടെ പണിമുടക്കിയിരുന്നു.
സാമ്പത്തിക വർഷാവസാനത്തിലെ ധിറുതി പിടിച്ച ഫയൽ കൈമാറ്റം നടക്കുന്നതിനിടയിലാണിത്. സോഫ്റ്റ്വെയറിെൻറ ശേഷിക്കുറവിനെയും സാേങ്കതികമായ അപര്യാപ്തതയെയും കുറിച്ച് വ്യാപകപ്രചാരണമാണ് ഇതോടനുബന്ധിച്ച് നടന്നത്. എന്നാൽ, അേന്വഷണത്തിൽ അനക്സിലേക്ക് ഇ-ഒാഫിസ് സംവിധാനത്തിെൻറ കേബിളുകൾ മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇ-ഒാഫിസിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ സകലപരിധിയും വിട്ട് നടക്കുന്നുവെന്നതാണ് ഇത് െതളിയിച്ചത്.
ഇ- ഒാഫിസിനെ പുറത്താക്കിയാൽ...
സർക്കാർ ഒാഫിസുകളിലെ ഫയൽ നീക്കം കൈകാര്യം ‘െഎഡിയ, മെസേജ്’ എന്നീ സോഫ്റ്റ്വെയറുകൾ 2010ൽ എൻ.െഎ.സി തയാറാക്കിയിരുന്നു. ഇതിൽ സ്വകാര്യ കമ്പനി ഏതാനും മാറ്റങ്ങൾ വരുത്തി പിന്നീട് മറ്റൊരു പേരിൽ സർക്കാർ സംവിധാനത്തിലേക്കെത്തിയിരുന്നു. ഇതിന് സമാനമായരീതിയിലാണ് സെക്രേട്ടറിയറ്റിലേക്കും സ്വകാര്യ കമ്പനിക്ക് വഴിയൊരുക്കുന്നത്. സ്വകാര്യ കമ്പനിക്ക് കൈമാറുന്നതോടെ അതീവ രഹസ്യസ്വഭാവമുള്ള രേഖകളടക്കം കൈകാര്യം ചെയ്യേണ്ട ഫയൽ കൈമാറ്റ സംവിധാനം സ്വകാര്യകമ്പനികളുടെ കരങ്ങളിലേക്ക് പോകുമെന്നതാണ് ഫലത്തിൽ സംഭവിക്കുക. സോഫ്റ്റ്വെയർ മാറുന്നതോടെ സംവിധാനത്തിന്മേലുള്ള സർക്കാറിെൻറ നിയന്ത്രണം നഷ്ടപ്പെടും. സാേങ്കതിക സഹായത്തിെനന്നപേരിൽ കമ്പനി നിയോഗിക്കുന്നവരാകും പിന്നീട് സോഫ്റ്റ്വെയറിെൻറ ദൈനംദിനകാര്യങ്ങൾ േപാലും കൈകാര്യം ചെയ്യുക. ഒാരോ വകുപ്പും പണം മുടക്കി സോഫ്റ്റ്വെയർ വാങ്ങേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.