കണ്ണൂർ: ‘കിഫ്ബി’ കെ.എസ്.ആർ.ടി.സിയുടെ രക്ഷകരല്ല; അധിക ബാധ്യതയാണെന്നുകാണിച്ച് സർക്കാറിന് മാനേജ്മെൻറിെൻറ മുന്നറിയിപ്പ്. വിവാദപരമായ പരിഷ്കാരത്തിെൻറ പേരിൽ യൂനിയനുകളുടെ വിമർശനത്തിന് വിധേയനായ കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ.തച്ചങ്കരി സർക്കാറിന് നൽകിയ കത്തിൽ 324 കോടി രൂപ കിഫ്ബി സഹായം ഉടനെ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. എന്നാൽ, കിഫ്ബി പുതിയ ബസ് നേരിട്ട് വാങ്ങുന്നതാണ് ചെയർമാെൻറ എതിർപ്പിന് കാരണമെന്നും സ്വകാര്യ ബസുകളുടെ വാടക ഇടപാടിന് വേണ്ടിയാണ് ഇൗ നിലപാടെന്നും സി.െഎ.ടി.യു ഉൾപ്പെടുന്ന സംയുക്ത സമരസമിതി ആരോപിക്കുന്നു.
കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻെവസ്റ്റ്മെൻറ് ബോർഡ്) 324 കോടി എടുത്താൽ ഏഴ് വർഷത്തിനകം കോർപറേഷൻ തിരിച്ചടക്കേണ്ടത് 385 കോടിയാണ്. പ്രതിമാസം നാലരക്കോടി രൂപ വീതം തിരിച്ചടവിനുള്ള അധികബാധ്യത വരും. 1000 പുതിയ ബസുകൾ നേരിട്ട് വാങ്ങുന്ന വിധത്തിലാണ് കിഫ്ബി ഒാഫർ. പക്ഷേ, ഇൗ ഇടപാട് വേണ്ട എന്ന നിലപാട് കോർപറേഷൻ മാനേജ്മെൻറ് ആവർത്തിച്ചു. ഫണ്ട് സ്വീകരിക്കുന്നതിന് കോർപറേഷന് ആറുമാസം കൂടി അവധി നൽകിയിരിക്കുകയാണ് കിഫ്ബി മാനേജ്െമൻറ്.
ഇപ്പോൾ 6400 ബസുകൾ ദിനംപ്രതി പത്ത് മണിക്കൂർ പോലും ഒാടുന്നില്ലെന്ന് മാനേജ്മെൻറ് കത്തിൽ പറയുന്നു. ഇൗ ബസുകൾ അഞ്ച് മണിക്കൂർ കൂടി അധികം ഉപയോഗിക്കാൻ കഴിഞ്ഞാൽ 3200 പുതിയ ബസുകൾ ലഭിക്കുന്നതിന് തുല്യമാണ്. ദേശസാത്കൃത റൂട്ടുകളിൽ തന്നെ നേരെചൊവ്വേ സർവിസ് നടത്താനാവുന്നില്ല. കിഫ്ബിയുടെ ഫണ്ടെടുത്ത് ബസ് വാങ്ങിയാലുള്ള ഇന്ധനം, ടയർ, ജീവനക്കാർ എന്നിവ അധിക ബാധ്യതയാവും. പുതിയ വായ്പകൾ എടുക്കുന്നത് കൺസോർട്യം എഗ്രിമെൻറിന് വിരുദ്ധവുമാണ്. കിഫ്ബി വായ്പ അനുവദിച്ചാൽ സർക്കാർ വാർഷിക പദ്ധതി വിഹിതം ഇല്ലാതാവും. ഇതും കോർപറേഷെൻറ നടുവൊടിക്കും. ജീവനക്കാരുടെ കുറവ് മൂലമോ ഷെഡ്യൂളിെൻറ അഭാവം കാരണമോ ആയിരത്തോളം ബസുകൾ ഡിപ്പോകളിൽ വെറുതെ കിടക്കുന്നു. 15 വർഷമാണ് ബസുകൾക്കുള്ള ഒാപറേഷൻ കാലാവധി.
13 വർഷത്തിൽ താഴെ പഴക്കമുള്ള ബസുകളേ കോർപറേഷനിലുള്ളു എന്നിരിക്കെ ഇവ കട്ടപ്പുറത്ത് വെക്കുന്ന നടപടി എന്തിന് സ്വീകരിക്കുന്നുവെന്നാണ് ചോദ്യം. 3100 കോടി വായ്പ വാങ്ങിയ വകയിൽ ചീഫ് ഒാഫിസ് ഉൾപ്പെടെ 54 ഡിേപ്പാകൾ പണയത്തിലാണ്. ബാക്കി ഡിപ്പോകളിൽ ഏഴെണ്ണം കൂടി കിഫ്ബിക്ക് പണയപ്പെടുത്താനാവില്ല എന്നാണ് മാനേജ്െമൻറ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.