കിഫ്​ബി പിണറായിയുടെ തറവാട്ട്​ സ്വത്തല്ല -ചെന്നിത്തല

തിരുവനന്തപുരം: കിഫ്​ബി പിണറായിയുടെ തറവാട്ട്​ സ്വത്തല്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഹരിപ്പാട്​ മണ്ഡലത്തിൽ കിഫ്​ബി ഫണ്ട്​ വേണ്ടെന്നുവെക്കാൻ പ്രതിപക്ഷ നേതാവ്​ തയാറായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

താൻ ഒാട്​ ​െപാളിച്ചുവന്ന എം.എൽ.എയല്ല. കിഫ്​ബി ആരുടെയും സ്വകാര്യ സ്വത്തുമല്ല. ജനങ്ങൾ നൽകുന്ന പെട്രോൾ നികുതിയിൽനിന്നാണ്​ കിഫ്​ബി ഫണ്ട്​. കിഫ്​ബിയിലെ കൊള്ളയെയും അഴിമതിയെയുമാണ്​ തങ്ങൾ എതിർക്കുന്നത്​. പിണറായി പറയുന്നത​ുകേട്ടാൽ ഏതോ ഒൗദാര്യം താനും ഹരിപ്പാടുകാരും പറ്റുന്നെന്ന തരത്തിലാണ്​. അങ്ങനെ ഒരു ഒൗദാര്യവും അവർക്കുവേണ്ട. വികസനത്തി​െൻറ പേരിലെ അഴിമതി കണ്ടില്ലെന്ന്​ നടിക്കാൻ പ്രതിപക്ഷത്തിന്​ കഴിയില്ല.

ആഴക്കടൽ മത്സ്യബന്ധനത്തിന്​ ഇ.എം.സി.സിയുമായുള്ള ഇടപാടുകളുടെ ഫയൽ പുറത്തുവിടണമെന്ന ത​െൻറ ആവശ്യത്തിന്​ സർക്കാർ മറുപടി നൽകിയിട്ടില്ല. അന്വേഷണം നടത്താൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ അടുത്ത യു.ഡി.എഫ്​ സർക്കാർ അത്​ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു

Tags:    
News Summary - KIIFB is not Pinarayi's ancestral property - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.