കൊച്ചി: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) മസാല ബ ോണ്ടുകൾ വിറ്റതിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല. സർക്കാർ കൊട്ടിഗ്ഘോഷിച്ച കിഫ്ബി മസാല ബോണ്ടുകൾ വാങ്ങിയത് എസ്.എൻ.സി ലാവലിനു മായി അടുത്ത ബന്ധമുള്ള ക്യുബെക് ഡെപ്പോസിറ്റ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (സി.ഡി. പി.ക്യു) എന്ന കനേഡിയൻ കമ്പനിയാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
കിഫ്ബിയുടെ ധനസമാഹരണത്തിന് 2150 കോടിയുടെ മസാല ബോണ്ടുകൾ വിദേശത്ത് വിറ്റഴിച്ചു എന്നാണ് സർക്കാർ അവകാശപ്പെട്ടത്. കാനഡയിലും സിംഗപ്പൂരിലുമാണ് ഈ ബോണ്ടുകൾ വിൽപനക്ക് ലിസ്റ്റ് ചെയ്തത്. കാനഡയിൽ ബോണ്ടുകൾ വാങ്ങിയ പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനമായ സി.ഡി.പി.ക്യു എന്ന കമ്പനിക്ക് എസ്.എൻ.സി ലാവലിനിൽ 20 ശതമാനം ഓഹരിയുണ്ട്.
ഈ മസാല ബോണ്ടുകൾക്ക് സർക്കാർ നൽകുന്നത് 9.8 ശതമാനം കൊള്ളപ്പലിശയാണ്. എന്നിട്ടും അവ വാങ്ങാൻ തയാറായത് ലാവലിനുമായി ബന്ധപ്പെട്ട സി.ഡി.പി.ക്യു എന്ന ഫണ്ടിങ് ഏജൻസിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുള്ള എത്ര കമ്പനികൾക്കാണ് ബോണ്ട് കൊടുത്തതെന്നും അവ ഏതൊക്കെയെന്നും സർക്കാർ വ്യക്തമാക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ പ്രതിക്കൂട്ടിലാണ്. വിചാരണ കൂടാതെ കേസിൽ മുഖ്യമന്ത്രിയെ കുറ്റമുക്തനാക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ അപ്പീൽ നിലനിൽക്കുകയുമാണ്. ഈ സാഹചര്യത്തിൽ കരിമ്പട്ടികയിൽപെട്ട ലാവലിൻ കമ്പനിയുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ ബോണ്ട് വിറ്റഴിക്കാനുള്ള താൽപര്യം ആരുടേതാണ്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇതിലുള്ള പങ്ക് എന്താണെന്ന് വ്യക്തമാക്കണം. കിഫ്ബിയുടെ സി.ഇ.യുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടോ എന്ന് സർക്കാർ തുറന്നുപറയണം -െചന്നിത്തല പറഞ്ഞു. വാർത്തസമ്മേളനത്തിൽ വി.ഡി. സതീശൻ എം.എൽ.എ, എറണാകുളം ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവരും പങ്കെടുത്തു.
മസാല ബോണ്ട്
കൊച്ചി: രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകൾ. രൂപയിലാണ് ബോണ്ട് ഇറക്കുന്നത് എന്നതിനാൽ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസങ്ങൾ ബാധിക്കില്ലെന്നതാണ് പ്രത്യേകത.
രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടംബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടിവരുക. എന്നാൽ, നല്ല മതിപ്പുള്ള കമ്പനികൾ മസാല ബോണ്ട് ഇറക്കിയാൽ ലാഭസാധ്യത കണ്ട് കമ്പനികൾ നിക്ഷേപത്തിന് കടന്നുവരും. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്.
സംസ്ഥാന സര്‍ക്കാറിെൻറ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ട് വഴി 2150 കോടിയാണ് ലഭിച്ചത്. ഇതാദ്യമായിട്ടായിരുന്നു ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനത്തിന് തുക സമാഹരിച്ചത്.
രാജ്യാന്തര കടപ്പത്ര വിപണിയില്‍നിന്ന് 9.75 ശതമാനം പലിശനിരക്കില്‍ 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയോടെയായിരുന്നു അത്. കോര്‍പറേറ്റുകളും പൊതുമേഖല സ്ഥാപനങ്ങളും മാത്രമാണ് മസാല ബോണ്ടുകള്‍ വഴി പൊതുവേ ഫണ്ട് സമാഹരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.