കിഫ്ബി മസാല ബോണ്ട്: സി.ഡി.പി.ക്യു കമ്പനിക്ക് ലാവലിനുമായി ബന്ധമില്ല -ഐസക്

തിരുവനന്തപുരം: കിഫ്ബി വഴി വിറ്റഴിച്ച മസാല ബോണ്ടിൽ വലിയ തിരിമറി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ല ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ.വി തോമസ്. പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനമായ സി.ഡി.പി.ക്യു കമ്പനിക്ക് ലാവല ിനുമായി ബന്ധമില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.

കനേഡിയൻ സർക്കാർ അംഗീകരിച്ച കമ്പനിയാണിത്. ഇന്ത്യയിൽ പല നി ക്ഷേപങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. കിഫ്ബിയുടെ പ്രലവർത്തനം അമ്പരിപ്പിച്ചത് കൊണ്ടാണ് പ്രതിപക്ഷം ആരോപണം നടത്തുന്നതെന്നും ഐസക് വ്യക്തമാക്കി. ബി.ജെ.പിയുടെ ആരോപണമാണ് ചെന്നിത്തല ഏറ്റുപിടിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

കിഫ്ബി വഴി വിറ്റഴിച്ച മസാല ബോണ്ട് എസ്.എൻ.സി ലാവലിന്‍റെ പങ്കാളിയായ പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനം സി.ഡി.പി.ക്യു വാങ്ങിയതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. മസാല ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സംസ്ഥാന സർക്കാർ പുറത്തുവിടണം.

ബോണ്ട് ഏതൊക്കെ വിദേശ കമ്പനികൾക്ക് കൊടുത്തു‍വെന്നും ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയത് എങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു. സർക്കാരിന്‍റെ വിശദീകരണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കിഫ്ബിയുടെ ധനസമാഹരണത്തിന്‍റെ ഭാഗമായി 2,150 കോടി രൂപയുടെ മസാല ബോണ്ടാണ് വിദേശത്ത് സർക്കാർ വിറ്റഴിച്ചത്. കാനഡയിലും സിംഗപ്പൂരുമാണ് ഈ ബോണ്ടുകൾ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തത്. ലാവലിൻ കമ്പനിയിൽ 20 ശതമാനം ഒാഹരിയുണ്ട് കനേഡിയൻ കമ്പനിയായ സി.ഡി.പി.ക്യുവിന്.

Tags:    
News Summary - KIIFB Masala Bond Thomas Issac -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.