തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടുകൾ വാങ്ങിയ സി.ഡി.പി.ക്യു കാനഡയിലെ സർക്കാർ സ് ഥാപനമാണെന്നും ഇതിൽ ലാവലിൻ കമ്പനിക്ക് യാതൊരു അധികാരവുമില്ലെന്നും കിഫ്ബി സി.ഇ.ഒ കെ. എം. എബ്രഹാം. സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപമാണ് സി.ഡി.പി.ക്യു എന്നും കുറഞ്ഞ പലിശക്കാണ് ബോണ്ടുകൾ വിറ്റതെന്നും സി.ഇ.ഒ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെൻഷൻ ഫണ്ടാണ് സി.ഡി.പി.ക്യു. കേന്ദ്ര സർക്കാറിെൻറ 13 കോടിയുടെ മൂല്യമുള്ള സെക്യൂരിറ്റികൾ ഇവർ വാങ്ങിയിട്ടുമുണ്ട്. ഇന്ത്യയടക്കം എട്ട് രാജ്യങ്ങളിൽ ഒാഫിസുള്ള ഇവർക്ക് 75 രാജ്യങ്ങളിലായി 15 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. എസ്.എൻ.സി ലാവലിൻ കമ്പനിയുമായി സി.ഡി.പി.ക്യുവിന് ബിസിനസ് ഇടപാടുകളുണ്ടെന്നത് വസ്തുതയാണ്. മാത്രമല്ല കാനഡയിലെ മറ്റ് പെൻഷൻ ഫണ്ടുകൾക്കും ലാവലിൻ കമ്പനിയിൽ നിക്ഷേപമുണ്ട്. എന്നാൽ കിഫ്ബി ബോണ്ടുകൾ സി.ഡി.പി.ക്യു വാങ്ങിയതിനെ ലാവലിൻ കമ്പനിയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.