കണ്ണൂർ: പട്ടിയെ കൊല്ലുന്നത് തെരുവുനായ് പ്രശ്നത്തിന് പരിഹാരമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. പട്ടിയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിയെ കൊന്നുകളയുക എന്നത് ഇതിന് പരിഹാരമല്ല. സർക്കാറിന്‍റെ അഭിപ്രായം അതാണ്. അങ്ങിനെ ചിലർ ഇപ്പോൾ ഉത്സാഹിച്ച് ഇറങ്ങിയിട്ടുണ്ട്. ഷെൽട്ടറിനും വാക്സിനേഷനും സഹകരിക്കില്ല. ചിലർ പട്ടിയെ തല്ലിക്കൊല്ലുക, കൊന്ന് കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർ ഉണ്ട്. അവരെ കർശനമായി നിയമപരമായി നേരിടും -മന്ത്രി വ്യക്തമാക്കി.
കോട്ടയം: ഏറ്റുമാനൂരിൽ ഏഴുപേരെ കടിച്ച നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം 28നാണ് ഏറ്റുമാനൂർ നഗരത്തിൽ നായ ഏഴു പേരെ കടിച്ചിരുന്നത്. നായയെ അന്ന് തന്നെ പിടികൂടിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്ന നായ പിന്നീട് ചത്തു.
കടിയേറ്റവർക്കെല്ലാം കോട്ടയം മെഡിക്കൽ കോളജിൽനിന്ന് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.