കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയ കർഷക കൂട്ടായ്മക്കെതിരെ കേസെടുത്തു. വിജയ് സങ്കൽപ് റാലിക്കായി കോഴിക്കോടെത്തിയ മോദിക്കെതിരെ പോസ്റ്റർ പതിച്ച് പ്രതിഷേധിച്ച അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ കസബ പൊലീസ് കസ്റ്റഡിയിലെടുക്കുകയും 12 മണിക്കൂർ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞ് മോദി തിരിച്ചു പോയ ശേഷം ഇവർക്കെതിരെ കേസെടുത്ത് വിട്ടയക്കുകയായിരുന്നു.
‘മോദി കര്‍ഷക ദ്രോഹി, 70,000 കര്‍ഷകരുടെ ആത്മഹത്യക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ’ എന്ന തലക്കെട്ടോടെ മോദി സര്‍ക്കാറിെൻറ കര്‍ഷക വിരുദ്ധ നയങ്ങളെയും വ്യാജ വാഗ്ദാനങ്ങളെയും തുറന്നു കാട്ടുന്ന നോട്ടീസായിരുന്നു കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.
എന്നാൽ സുരക്ഷയുടെ ഭാഗമായാണ് കിസാൻ മഹാസംഘ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.