കിറ്റെക്സ് തൊഴിലാളി അതിക്രമം: ലേബർ കമീഷണറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ലേബർ കമീഷണർ കിഴക്കമ്പലത്തെത്തി തെളിവെടുപ്പ് നടത്തും. തനിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനകള്‍ കിറ്റെക്സില്‍ നടന്നിരുന്നു. തീവ്രവാദ ബന്ധമുള്ളവര്‍ അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നറിയാനായിരുന്നു പരിശോധന.

അതേസമയം, തൊഴിലാളികൾ പൊലീസിനെതിരെ നടത്തിയ അതിക്രമത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് നടപടികള്‍ ഇന്നലെ രാത്രി വൈകിയാണ് പൂര്‍ത്തിയാക്കിയത്. അന്വേഷണസംഘം ഇന്ന് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റിലായവര്‍ നല്‍കിയ മേല്‍വിലാസം, മറ്റ് വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കും.

Tags:    
News Summary - Kitex violence: Minister V Sivankutty seeks report from Labor Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.