തൃശൂർ: കേരള സാഹിത്യ അക്കാദമി അവാർഡിലെ ആത്മകഥ വിഭാഗത്തിൽ ദലിത് ചിന്തകൻ കെ.കെ. കൊച്ചിെൻറ 'ദലിതനെ' അവഗണിച്ചതിൽ പ്രതിഷേധം. അക്കാദമിയുടെ നടപടിയിൽ പ്രതിഷേധിച്ച് ദലിത് ആക്ടിവിസ്റ്റ് ഡോ. എ.കെ. വാസു സാഹിത്യ അക്കാദമി സെക്രട്ടറി, സാംസ്കാരിക മന്ത്രി എന്നിവർക്ക് പ്രതിഷേധക്കുറിപ്പയച്ച് അവ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു.
മാധ്യമം ആഴ്ചപ്പതിപ്പിൽ 62 ലക്കങ്ങളായി പ്രസിദ്ധീകരിച്ച ഈ ആത്മകഥ 2019 ൽ ഡി.സി ബുക്സാണ് പുറത്തിറക്കിയത്. ജീവചരിത്രം വിഭാഗത്തിൽ എം.ജി.എസ്. നാരായണനാണ് അക്കാദമി പുരസ്കാരം ലഭിച്ചത്.
തെൻറ ആത്മകഥ തഴയപ്പെട്ടത് ജാതീയ അവഹേളനമാണെന്ന് കെ.കെ. കൊച്ച് പറഞ്ഞു. തെൻറ ആത്മകഥ വായിച്ചുനോക്കിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ലെന്ന് വിലയിരുത്തിയവർ വ്യക്തമാക്കണമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.