ടി.പി വധ ഗൂഢാലോചന: സെൻകുമാറി‍െൻറ വെളിപ്പെടുത്തൽ ഗൗരവമുള്ളത് –കെ.കെ. രമ

വ​ട​ക​ര: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ടി.​പി​യു​ടെ ഭാ​ര്യ​യും ആ​ർ.​എം.​പി നേ​താ​വു​മാ​യ കെ.​കെ. ര​മ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ടി.​പി വ​ധ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നും അ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്നും ഇ​തേ​ക്കു​റി​ച്ച്​ ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് പ്ര​ത്യേ​കം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത​തെ​ന്നും സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം സെ​ൻ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ഉ​ന്ന​ത ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന് നേ​ര​േ​ത്ത ഞ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​താ​ണ്. പൊ​ലീ​സ്​ മേ​ധാ​വി ത​ന്നെ ഇ​ക്കാ​ര്യം ശ​രി​വെ​ക്കു​ക​യാ​ണി​പ്പോ​ൾ. വ്യ​ക്ത​മാ​യ ബോ​ധ്യ​മി​ല്ലാ​തെ ഇ​ത്ത​രം അ​ഭി​പ്രാ​യം പ​റ​യാ​ൻ സെ​ൻ​കു​മാ​റി​നെ​പ്പോ​ലു​ള്ള​വ​ർ ത​യാ​റാ​വി​ല്ല. സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഇ​ത്ത​രം വെ​ളി​പ്പെ​ടു​ത്ത​ൽ കൂ​ടു​ത​ൽ ക​രു​ത്താ​കും. അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ടെ​ങ്കി​ൽ പു​റ​ത്തു​പ​റ​യാ​ൻ സെ​ൻ​കു​മാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ര​മ ആ​വ​​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - KK Rama against TP senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.