തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ സി.പി.എമ്മിനെ ഇപ്പോഴും ഭയപ്പെടുത്തുന്നുണ്ടെന്ന് കെ.കെ. രമ എം.എൽ.എ. നിയമസഭയിൽ ഉൾപ്പടെ ടി.പി ചന്ദ്രശേഖരൻ ജീവിക്കുകയാണ്. പേടി കൊണ്ടാണ് എം.എം മണി ഇന്ന് നിയമസഭയിൽ വരാതിരുന്നതെന്നും കെ.കെ.രമ പറഞ്ഞു.
'എന്റെ വിധി' തീരുമാനിച്ചതാരെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. ടി.പി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുന്നോട്ടുവന്നത് സി.പി.എമ്മാണെന്നും ഇപ്പോഴും സംരക്ഷിക്കുന്നത് അവരാണെന്നും കെ.കെ രമ പറഞ്ഞു. ധീരജിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചത് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും രമ മറുപടി പറഞ്ഞു. രക്തസാക്ഷിത്വത്തെ ആരും അപമാനിക്കരുതെന്നാണ് നിലപാടെന്നും വടകര എം.എൽ.എ പറഞ്ഞു.
കെ.കെ.രമക്കെതിരായ എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം നിയമസഭയിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. എം.എം മണി മാപ്പു പറയാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ നടപടിയെടുക്കാതെ നിയമസഭ നടപടികളുമായി സർക്കാർ മുന്നോട്ട് പോയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.