ബഷീറിന്‍റെ മരണം: അപകടത്തിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ ശ്രീറാമിന് നൽകാമെന്ന് കോടതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെടുത്തിയ കേസിൽ അപകടത്തിന്‍റെ സി.സി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

വിഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് നൽകുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. വിഡിയോ ദൃശ്യങ്ങൾ കൈമാറുന്നതിനുള്ള തുടർനടപടി സൈബർ സെൽ ഡി.വൈഎസ്.പി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

അപകടസമയത്തെ സി.സി ടിവി ദ്യശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് ഡിവിഡികള്‍ പ്രതികള്‍ക്ക് നല്‍കും മുമ്പ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തെളിവിന്‍റെ പവിത്രത നഷ്ടപ്പെടുന്ന അവസ്ഥയായ ഹാഷ് വാല്യൂ മാറ്റംവരില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അപ്രകാരം സംഭവിച്ചാല്‍ പ്രതികള്‍ക്ക് നല്‍കേണ്ട അടയാളസഹിതം പകര്‍പ്പിൽ കൃത്രിമം നടന്നുവെന്ന് പ്രതികള്‍ വിചാരണ കോടതിയില്‍ തര്‍ക്കമുന്നയിക്കില്ലേയും കോടതി ആരാഞ്ഞിരുന്നു. പകര്‍പ്പ് നല്‍കും മുമ്പ് ഡിവിഡികളുടെ കൃത്യത വിചാരണവേളയില്‍ തര്‍ക്കം ഉന്നയിക്കില്ലായെന്ന സത്യവാങ്മൂലം പ്രതികള്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതിയും ശ്രീറാമിന്‍റെ സുഹൃത്തുമായ വഫയും കോടതിയില്‍ ഹാജരായില്ല.

Tags:    
News Summary - KM Basheer death: Court order CCTV footage of accident to Sriram Venkataraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.