കോട്ടയം: കേരള കോണ്‍ഗ്രസ്-എം ചെയർമാനായി കെ.എം. മാണിെയയും വർക്കിങ് ചെയർമാനായി പി.ജെ. ജോസഫിനെയും വീണ്ടും തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ െഎകകണ്േഠ്യനയായിരുന്നു തെരഞ്ഞെടുപ്പ്. സി.എഫ്. തോമസ് െഡപ്യൂട്ടി ചെയര്‍മാനായും ജോസ് കെ. മാണി വൈസ് ചെയര്‍മാനായും തുടരും.
തോമസ് ജോസഫാണ് ട്രഷറര്‍. 29 അംഗ ഉന്നതാധികാര സമിതിെയയും 111അംഗ സ്റ്റിയറിങ് കമ്മിറ്റിെയയും തെരഞ്ഞെടുത്തു. നേതൃനിരയിൽ മാറ്റമൊന്നും വരുത്തിയില്ല. അതേസമയം, തർക്കങ്ങൾ ഒഴിവാക്കാൻ പാർട്ടി ഉന്നതാധികാരസമിതിയിലെ അംഗങ്ങളുെട എണ്ണം 23 ൽനിന്ന് 29 ആക്കി ഉയർത്തി. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 68 ൽനിന്ന് 25 ആയി വെട്ടിക്കുറച്ചു. ഒാഫിസ് ചാർജുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാം ഒഴിച്ച് മറ്റ് ജനറൽ സെക്രട്ടറിമാരെയാരെയും ഉന്നതാധികാരസമിതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. സ്റ്റിയിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിലും മാറ്റമില്ല.
മുന്നണി ബന്ധമടക്കം നിർണായക തീരുമാനങ്ങൾ കൈക്കൊള്ളണമെന്നതിനാൽ കമ്മിറ്റികളിൽ വിശ്വസ്തരെ ഉൾപ്പെടുത്താൻ മാണിയും ജോസ് കെ. മാണിയും നീക്കം നടത്തിെയങ്കിലും പി.ജെ. ജോസഫ് നിലപാട് കടുപ്പിക്കുമെന്ന സൂചന ലഭിച്ചതോടെ ഇവർ സമവായത്തിലേക്ക് നീങ്ങുകയായിരുന്നു. ലയനസമയത്തെ ധാരണ ഭാരവാഹി തെരഞ്ഞെടുപ്പിൽ പാലിക്കണമെന്ന് ജോസഫ് വ്യാഴാഴ്ച രാത്രി മാണിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക്
പാലായിലെ വീട്ടിൽ മാണിയും ജോസഫും ചർച്ചനടത്തിയാണ് ഭാരവാഹി പട്ടികക്ക ്അന്തിമരൂപം നൽകിയത്. ഇത് യോഗത്തിൽ വായിച്ചു. തുടർന്ന് അംഗങ്ങൾ കൈയടിച്ച് അംഗീകരിക്കുകയായിരുന്നു. മൂന്നുവർഷമാണ് ഭാരവാഹികളുടെ കാലാവധി.ഏതിർപ്പൊന്നുമില്ലാതെ ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനായത് പാർട്ടിയുെട യോജിപ്പാണ് വ്യക്തമാക്കുന്നതെന്ന് മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അർഹിക്കുന്ന പ്രാധാന്യം ലഭിച്ചതായും നിലവിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് ജോസഫും പ്രതികരിച്ചു.
ഉന്നതാധികാരസമിതി അംഗങ്ങൾ:
കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി, ജോയി എബ്രഹാം, തോമസ് ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റ്യന്‍, ഡോ. എന്‍. ജയരാജ്, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, തോമസ് ചാഴികാടന്‍, ടി.കെ. ജോണ്‍, തോമസ് എം. മാത്തുണ്ണി, പി.കെ. സജീവ്, അറക്കല്‍ ബാലകൃഷ്ണപിള്ള, ജോണ്‍ കെ. മാത്യു, ബാബു ജോസഫ്, കെ.എ. ആൻറണി, എം.എസ്. ജോസ്, വി.ടി. ജോസഫ്, ഇ.ജെ. ആഗസ്തി, ജേക്കബ് അബ്രഹാം, മാത്യു ജോര്‍ജ്, കുഞ്ഞുകോശി പോള്‍, ബേബി ഉഴുത്തുവാല്‍, സാജന്‍ ഫ്രാന്‍സിസ്, പി.സി. ചാണ്ടി മാസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.