കൊച്ചി: കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള കേരള കോൺഗ്രസ്-എം ചെയർമാനും മുൻമന്ത്രിയുമായ കെ.എം. മാണിയുട െ നില ഗുരുതരം. ശ്വാസകോശത്തിലെ അണുബാധയെയും സി.ഒ.പി.ഡിയെയും (ക്രോണിക് ഒബ്സ്ട്രക്ടിവ് പൾമണറി ഡിസീസ്) തുടർന്നാണ് അദ ്ദേഹത്തെ നാലുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൃക്കകൾ തകരാറിലായ മാണിക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചീഫ് പൾമണോളജിസ്റ്റ് ഡോ. ഹരി ലക്ഷ്മണെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ നിരീക്ഷണത്തിലാണദ്ദേഹം. രാത്രി വെൻറിലേറ്റർ സഹായം നൽകും. ഇതിനിടെ, ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
കൊച്ചിയിൽ െതരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വൈകീട്ട് നാലോടെ ആശുപത്രിയിൽ കെ.എം. മാണിയെ സന്ദർശിച്ചു. അദ്ദേഹം കുടുംബാംഗങ്ങളോട് രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞു. സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.