പാലായെന്നാൽ മാണി; 54 വർഷം എം.എൽ.എ

അധികാരമോഹം മൂത്ത്​ രാഷ്​ട്രീയത്തിലെത്തിയതല്ല മാണി. യോഗ്യനായതിനാൽ അധികാരം അദ്ദേഹത്തെ തേടിയെത്തുകയായിരു ന്നു. പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിനു ശേഷം1965 മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലേക്ക് ഒര ു സ്ഥാനാര്‍ത്ഥിയെ തിരക്കി നടന്ന കേരള കോൺഗ്രസ്​ നേതാക്കള്‍ കെ.എം.മാണി എന്ന പാലക്കാരനെ ശ്രദ്ധിച്ചു.

ചെറുപ ്പക്കാരന്‍,ഉന്നത ബിരുദധാരി, മിടുക്കന്‍, നന്നായി പ്രസംഗിക്കും. അന്ന് കോട്ടയത്തെ പ്രമുഖ കോണ്‍ഗ്രസ്സ് പ്രവര്‍ത് തകനായ ആര്‍.വി.തോമസ്സി​​​​​​െൻറ ഭാര്യയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി. ആര്‍.വി. ചേടത്തി എന്ന പേരില്‍ ശ്രദ്ധയായിരുന്നു അവര്‍. കേരള കോണ്‍ഗ്രസ്സ് നേതാവ് മോഹന്‍ കുളത്തുങ്കല്‍ മാണിയെ ചെന്നുകണ്ടു. കുറേ ആലോചിച്ച ശേഷം മാണി സമ്മതിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിന് ചെലവാക്കാന്‍ കൈയ്യില്‍ പണമില്ല.


അതുകൊടുക്കാമെന്ന് കുളത്തിങ്കല്‍ ഏറ്റു. തെരഞ്ഞെടുപ്പ്​ ചെലവിലേക്ക്​ 35,000 രൂപ അദ്ദേഹം മാണിയെ ഏല്‍പ്പിച്ചു.അങ്ങിനെ പാലായില്‍ കെ.എം.മാണി സ്ഥാനാര്‍ത്ഥിയായി. ഇടതുപക്ഷ സ്വതന്ത്രൻ വി.ടി. തോമസായിരുന്നു മുഖ്യ എതിരാളി.9585 വോട്ടി​​​​​​െൻറ ഭൂരിപക്ഷത്തിൽ മാണി വിജയിച്ചു.

ആ ​െതരഞ്ഞെടുപ്പില്‍ 26 സീറ്റുകൾ നേടി കേരള കോണ്‍ഗ്രസ്സ് കേരളരാഷ്ട്രീയത്തിലേക്ക് ഉറച്ച കാല്‍വെയ്‌പ്പോടെ കടന്നു വന്നു. അന്ന് കോണ്‍ഗ്രസ്സിന് കിട്ടിയത് 40 സീറ്റ്. സി.പി.എമ്മിന് 36 സീറ്റും. ആര്‍ക്കും ഭൂരിപക്ഷമില്ലിതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഴിഞ്ഞില്ല. കാർഷിക മേഖലയായ പാല മണ്ഡലത്തി​​​​​​െൻറ സമഗ്ര വികസനത്തിൽ എന്നും ജനങ്ങളോടൊപ്പം നിന്ന മാണി സാറിന്​ മണ്ഡലം മാറേണ്ടി വന്നില്ലെന്നു മാത്രമല്ല പരാജയപ്പെടേണ്ടിയും വന്നില്ല.


പിന്നീടങ്ങോട്ട്​ 2016 വരെ നടന്ന 12 തെരഞ്ഞെടുപ്പുകളിലും പാലാക്കാരുടെ എം.എല്‍.എ. മാണി സാർ തന്നെ. 1970ൽ കോൺഗ്രസിലെ എം.എം.ജേക്കബിനോട്​ വെറും 364 വോട്ടി​​​​​​െൻറ ഭൂരിപക്ഷത്തി​​​​​​െൻറ വിജയമൊഴിച്ചു നിർത്തിയാൽ ഭൂരിപക്ഷം കൂടുതലും അഞ്ചക്കവും നാലക്കത്തിലുമായിരുന്നു.കൂടുതലും കോൺഗ്രസി​​​​​​െൻറ നേതൃത്വത്തിലുള്ള ​െഎക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന കെ.എം. മാണി 1965ൽ മുതൽ 1982 വരെ കേരള കോൺഗ്രസ്​ ടിക്കറ്റിലും 1987ൽ സ്വതന്ത്രനായും പിന്നീട്​ കേരള കോൺഗ്രസ്​ മാണി ഗ്രൂപ്പ്​ രൂപീകരിച്ചതിനു ശേഷം1991 മുതൽ ആ പാർട്ടിയുടെ ടിക്കറ്റിലുമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്​.

Tags:    
News Summary - km mani death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.