ഞങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ നഷ്ടം സി.പി.എമ്മിന് -മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിൻെറ വോട്ട് ലഭിക്കുന്നവർ ജയിക്കുമെന്ന് കെ.എം.മാണി. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.

തങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാടുള്ള സി.പി.ഐക്കും കാനത്തിനും ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ലക്ഷ്യമാണുള്ളത്. സി.പി.എം സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത് എന്നതിനാൽ തോറ്റാലും തങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ഞങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ നഷ്ടം സി.പി.എമ്മിനായിരുക്കുമെന്ന് കാനം കണക്ക് കൂട്ടുന്നു. ഇതിനോട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. കാനം മറുപടി അര്‍ഹിക്കുന്നില്ല. എല്‍.ഡി.എഫ് ജയിക്കണമെന്ന ആഗ്രഹം കാനത്തിനില്ലെന്നും മാണി വ്യക്തമാക്കി.

അതേസമയം കേരളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നാണ് തൻെറ വ്യക്തിപരമായ നിലപാടെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു.

Tags:    
News Summary - KM Mani gives fitting reply to Kanam Rajendran- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.