കൊച്ചി: കേരളത്തിലെ അധ്വാനിക്കുന്ന കർഷക ജനതയുടെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുള്ള നേതാക്കൻമാരിൽ ഏറ ്റവും മുൻ നിരയിലായിരുന്നു കെ.എം മാണിയുടെ സ്ഥാനമെന്ന് എ.കെ. ആൻറണി. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിലെ ജനാധിപത്യ മുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും അദ്ദേഹം കരുത്തായിരുന്നു.
കർഷകൻെറ മോചനം ലക്ഷ്യമാക്കി അദ്ദേഹം ഒരു പുതിയ സിദ്ധാന്തം തന്നെ അവതരിപ്പിച്ചു. റവന്യു, ധനകാര്യ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിച്ചത് കേരളത്തിലെ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായിരുന്നു. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹമെന്നും ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.