ധനകാര്യ മാനേജ്മെൻറിൽ പ്രാഗല്​ഭ്യം തെളിയിച്ച ധനമന്ത്രി -തോമസ്​ ​െഎസക്​

പ്രായോഗിക പരിജ്ഞാനത്തി​​​െൻറ അടിസ്ഥാനത്തിൽ ധനകാര്യ മാനേജ്മ​​െൻറിൽ പ്രാഗല്​ഭ്യം തെളിയിച്ച ധനമന്ത്രിയായിര ുന്നു കെ.എം. മാണിയെന്ന്​ മന്ത്രി ഡോ. തോമസ്​ ​െഎസക്​. എ​​​​െൻറ എല്ലാ ബജറ്റിലും മാണി സാറി​​​െൻറ പ്രസംഗം ഉണ്ടാകാ റുണ്ട്.

സ്വന്തം കൈപ്പടയിൽ പ്രസംഗത്തി​​​െൻറ പോയൻറുകളെല്ലാം കുറിച്ചുകൊണ്ടാവും അദ്ദേഹം വരുക. ​പ്രസംഗം കഴിഞ്ഞാൽ ഞാൻ സീറ്റിലെത്തി കുറിപ്പുകൾ ആവശ്യപ്പെടും. മറുപടി പ്രസംഗം അതനുസരിച്ചാണ് തയാറാക്കുന്നത്. കർഷകസമൂഹത്തി​​​െൻറ താൽപര്യങ്ങൾ എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ചു.

ആസിയാൻ കരാറി​​​െൻറ കാര്യത്തിൽ കേരളത്തി​​​െൻറ താൽപര്യം സംരക്ഷിക്കണമെന്ന ശക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രത്യാഘാതങ്ങളെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ അവഗണിച്ചതി​​​െൻറ ദുര്യോഗം ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - KM Mani- Thomas Issac's comment - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.