‘ഞാന്‍ അവരെ സ്നേഹിച്ചതില്‍ കൂടുതല്‍ പാലാക്കാർ എന്നെ സ്നേഹിച്ചു. ഞാന്‍ ചെയ്തതിെൻ റ എത്രയോ ഇരട്ടി അവരെനിക്ക് തിരിച്ചു തന്നു- രോഗബാധിതനായി വിശ്രമിക്കുന്നതിനിടെ അടു ത്ത കാലത്ത് ഒരു ഞായറാഴ്ച പാലാ വെള്ളാപ്പാട്ടെ കരിങ്ങോഴയ്ക്കല്‍ വീടിെൻറ പൂമുഖത്തിര ുന്ന് കെ.എം. മാണി പഴയകാല ചരിത്രം വിവരിച്ചതായി, അദ്ദേഹത്തിെൻറ ഏറ്റവുമടുത്ത നേതാക്കൾ പറയുന്നു.
അവശതക്കിടയിലും പലതും അദേഹം പറഞ്ഞു. ചരിത്രം പറഞ്ഞത് വളരെ ആവേശത്തോടെയും. കുറെ നാളുകളായി ഏറെ ക്ഷീണിതനായിരുന്നു. എങ്കിലും കൈപിടിച്ച് മൈക്കിനു മുന്നില്‍ നിര്‍ത്തിയാല്‍ ഘനഗംഭീര ശബ്ദത്തില്‍ ആ വാഗ്ധോരണി പതിവുപോലെ തന്നെയായിരുന്നുവെന്നും അനുയായികൾ പറയുന്നു.
അടുത്തിടെ വരെ ചുറുചുറുക്കോടെ കല്യാണത്തിനും ശവസംസ്കാരത്തിനും അടിയന്തരത്തിനും ഓടിയെത്തിയിരുന്ന മാണി പാലാക്കാരുടെ നിത്യജീവിതത്തിെൻറ ഭാഗമായിരുന്നു. വിവാഹച്ചടങ്ങില്‍ വരനെക്കാള്‍ അല്ലെങ്കില്‍ വരെൻറ മാതാപിതാക്കളെക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന വിശിഷ്ടാതിഥിയുടെ തലയെടുപ്പും ഭാവഗാംഭീര്യവും അദ്ദേഹത്തിന് സ്വന്തം.
മാണി ഒരിക്കലും പാലായിൽനിന്ന് ഒരാഴ്ചയില്‍ കൂടുതല്‍ മാറിനില്‍ക്കാറില്ല. എവിടെയായാലും ഞായറാഴ്ച അദ്ദേഹം പാലായില്‍ കാണും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.30 മുതല്‍ വീട്ടിലെത്തുന്നവരെ അദ്ദേഹം നേരിട്ടു സ്വീകരിച്ചിരുന്നു. ഓരോ ഞായറാഴ്ചയും ആയിരങ്ങളാണ് വീട്ടിലെത്തുന്നത്. മറ്റ് പരിപാടികളൊന്നും അദ്ദേഹത്തിനു വിഷയമല്ല. തന്നെ കാണാനെത്തിയ അവസാനത്തെ ആളെയും കണ്ടശേഷമേ അദ്ദേഹം മറ്റു പരിപാടികള്‍ക്കു പോകൂ. ഏറ്റവും വലിയ സംഘത്തിനാണ് ആദ്യ അവസരം. പിെന്ന എതിർ പ്രസ്ഥാനങ്ങളിലുള്ളവര്ക്ക്. വനിതകള്‍ക്കും രോഗികള്‍ക്കും വയോധികര്‍ക്കും മുന്‍ഗണന... ഇതായിരുന്നു സന്ദര്‍ശകര്‍ക്കായുള്ള മാണിയുടെ മാനിഫെസ്റ്റോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.