മന്ത്രിയായ അവസരങ്ങളിലെല്ലാം കേരളത്തിലെ കർഷകരുടെയും കാർഷിക വിളകളുടെയും സംര ക്ഷണത്തിനുള്ള ഒട്ടനവധി പദ്ധതികൾ നടപ്പാക്കാൻ കെ.എം. മാണി പ്രത്യേകം ശ്രദ്ധിച്ചിരുന്ന ു. കേരള കോൺഗ്രസ് കർഷകരുെട പാർട്ടിയാണെന്ന് അറിഞ്ഞുെകാണ്ടുതന്നെ ബജറ്റുകളിൽ ന ിരവധി കർഷകക്ഷേമ പദ്ധതികളാണ് അദേഹം പ്രഖ്യാപിച്ചത്. ഇതിെൻറ പേരിൽ പലേപ്പാഴും സ ഭയിലും പുറത്തും രൂക്ഷവിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും അദ്ദേഹം വിധേയനായി. എങ്കിലും, ഇതൊന്നുംതന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിൽ നിവർന്നുനിന്ന് എല്ലാത്തിനെയും അദേഹം നേരിട്ടു.
ഇനിയും കർഷകർക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. റബർ കർഷകരുടെ പ്രതിസന്ധിയിൽ കർഷകർക്കൊപ്പമായിരുന്നു അദേഹം. ഏറ്റവുമൊടുവിൽ റബർവില വർധനക്കായി വിലസ്ഥിര ഫണ്ടിനും ബജറ്റിലൂടെ തുടക്കമിട്ടത് മാണിയായിരുന്നു. കോടികളാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയത്.
മലയോര മേഖലയിലെ കർഷകരുടെ ദുഃഖത്തിലും സന്തോഷത്തിലും അദ്ദേഹത്തിെൻറ സാന്നിധ്യവുമുണ്ടായിരുന്നു. അവസാന നാളുകളിലും റബർ അടക്കമുള്ള കാർഷിക വിളകളുടെ വിലയിടിവിൽ അദ്ദേഹം സർക്കാറുകൾക്കെതിരെ ശബ്ദിച്ചിരുന്നു. താൻ നടപ്പാക്കിയ ‘കാരുണ്യ’ പദ്ധതിയെ സർക്കാർ ഞെക്കികൊല്ലുന്നതിനെതിരെയും രംഗത്തെത്തിയിരുന്നു. ഏത് അഭിമുഖത്തിലും അദ്ദേഹം കാരുണ്യയെക്കുറിച്ച് വാചാലനാകുമായിരുന്നു.
കാർഷിക മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധിയിൽ എന്നും ദുഃഖിതനായിരുന്നു മാണി. ഇതിെൻറ പേരിൽ പലപ്പോഴും ജന്മദിനാഘോഷങ്ങൾപോലും അദ്ദേഹം ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.