സി.പി.എം എഴുതിവെച്ചോളൂ, ഏപ്രിൽ ആറ്​ എന്ന ദിനം നിങ്ങളും മറക്കില്ല -കെ.എം. ഷാജി

കൂത്തുപറമ്പ്​: മൻസൂർ കൊല്ലപ്പെട്ട ഏപ്രിൽ ആറ്​ എന്ന ദിവസം മുസ്​ലിം ലീഗ്​ മാത്രമല്ല, സി.പി.എമ്മും ഒരിക്കലും മറക്കില്ലെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ കെ.എം. ഷാജി എം.എൽ.എ. ''ലീഗുകാർ ഈ ദിനം ഓർത്തുവെക്കണമെന്നാണ്​​ സി.പി.എമ്മുകാർ എഴുതിയത്​. ഞങ്ങൾ ഈ ദിവസം മറക്കില്ല. മരണം വരെ മറക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദര​െന്‍റെ മരണ ദിവസമാണത്​. പക്ഷേ, സി.പി.എമ്മുകാരും നെഞ്ചിൽ കുറിച്ച്​ എഴുതിവെച്ചോളൂ, ​നിങ്ങളും ഈ ദിനം മറക്കില്ല. ഒരു നിരപരാധിയെ കൊന്നു തള്ളിയവരെ പുഴുത്ത പട്ടിയെ പോലെ ​േ​ലാകം ഓർക്കും. കേരളത്തിലെ തെരുവിൽനിന്ന്​ നിങ്ങളെ ജനം ആട്ടിയോടിക്കു​േമ്പാഴും അവരുടെ മനസ്സിൽ ഒരു ദയയും നിങ്ങളോടുണ്ടാവില്ല. അവിടേക്കാണ്​ പാർട്ടിയെ നിങ്ങൾ എത്തിക്കുന്നത്​.'' -ഷാജി പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തെ കുറിച്ച്​ സാംസ്‌കാരിക നായകർ മൗനം പാലിക്കുന്നതിനെ ഷാജി രൂക്ഷമായി വിമർശിച്ചു. ഡാൻസ്​ കളിക്കാനുള്ള സ്വാതന്ത്ര്യത്തിന്​ വേണ്ടി ആവശ്യപ്പെടുന്ന സാഹിത്യകാരൻമാർ വോട്ടുചെയ്യാനും ​െകാടിപിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്​ വേണ്ടി മിണ്ടാത്തതെന്താണ്​. ജനങ്ങൾ വെറുക്കേണ്ടത്​ ​കൊലയാളികളെ മാത്രമല്ല, അക്രമത്തിന്‍റെ ഫാക്​ടറിയായ സി.പി.എമ്മിനെ കൂടിയാണ്​.

മൻസൂറിന്‍റെ കൊലപാതകികൾ സാമൂഹിക സേവകരുടെ ​കുപ്പായമിട്ട ചെന്നായകളാണ്​. അവരെക്കുറിച്ച്​ അത്യാവശ്യം നല്ല കാര്യങ്ങളൊക്കെ പറയാൻ ഉണ്ടാകും. എന്നാൽ, ഒരുഭാഗത്ത്​ സൗമ്യതയുടെയും നന്മയുടെയും ചെറിയ വശങ്ങളുള്ള ഇവരൊക്കെ സി.പി.എമ്മിന്‍റെ ലേബലിലേക്ക്​ വരു​േമ്പാൾ കൊടുവാളെടുക്കുന്നവരായും മൃഗങ്ങളായും മാറുകയാണ്​. പി. ജയരാജന്‍റെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നത്. അരയിൽ കത്തിയും മടക്കിവെച്ച് പതിനായിരക്കണക്കിന് ആളുകൾ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.

കൂടിവന്നാൽ പ്രതികളെ പിടിക്കുകയാണ്​ ചെയ്യുക. പിടിച്ചാൽ തന്നെ അവർ ആഴ്ചക്കാഴ്ചക്ക്​ സെൻട്രൽ ജയിലിൽനിന്ന്​ ടൂർ വരാൻ റെഡിയായിരിക്കും. അവരുടെ വീട്ടി​ലെ കല്യാണം നടത്താൻ ഷംസീറിനെ പോലുള്ളവർ എം.എൽ.എമാരായി ഉണ്ടാകും. പിണറായി വിജയനെ പോലുള്ളവർ മുഖ്യമന്ത്രിമാരായും ഉണ്ടാകും. യഥാർഥ അന്വേഷണം നടത്തേണ്ടത്​ സി.പി.എമ്മിനെ കുറിച്ചും അവരുടെ ​കൊലപാതക മെഷിനറി​യെയും കുറിച്ചാണ്​. ​കൊല്ലാൻ വന്നവനെ മാത്രമല്ല, കൊല്ലിച്ചവനെയും പിടികൂടണം.

രാജ്യത്ത് കലാപങ്ങളുടെ സ്പോൺസർമാരായി ഒരു പാർട്ടിയുണ്ടെങ്കിൽ അത് സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു. പാനൂർ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപോരാട്ടം നടത്തുമെന്നും കെ.എം ഷാജി പറഞ്ഞു.

Tags:    
News Summary - KM Shaji against cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.