തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെ ട്ട കേസില്‍ നിര്‍ണായക ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ലഭിച്ചു. അപകടത്തിൽപെട്ട കാറിെൻറ ൈഡ്രവർ സീറ്റിലെ സീറ്റ് ബെൽറ്റ് ക്ലിപ്പിൽനിന്ന് ലഭിച്ച വിരലടയാളം ശ്രീറാമിേൻറതാണെന്ന് വ്യക്തമാക്കിയുള്ള ഫിംഗർപ്രിൻറ് ബ്യൂറോയുട െ റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് വഫ ഫിറോസാണെന്ന ശ്രീറാമിെൻറ വാദം തള ്ളുന്നതാണ് റിപ്പോർട്ട്.
എന്നാൽ, കാറിെൻറ ഡോർ ഹാൻഡിൽ, സ്റ്റിയറിങ് എന്നിവയിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ പരിശോധന പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ വ്യക്തമായിട്ടില്ല. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിരലടയാള വിദഗ്ധർ വിരലടയാളങ്ങൾ ശേഖരിച്ചത്. ഫോറൻസിക്, വിരലടയാളം സംഘങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ വാഹനം അപകടസ്ഥലത്തുനിന്ന് മാറ്റിയതും പരിശോധനക്ക് മുമ്പ് മഴ പെയ്തതും ഡോർ ഹാൻഡിലിൽനിന്ന് വ്യക്തമായ തെളിവ് ലഭിക്കുന്നതിന് തടസ്സമായി.
ഇതിനിടയിൽ, ശ്രീറാം വെങ്കിട്ടരാമൻ വാഹനമോടിക്കുന്നതും വഫ ഇടതുവശത്തെ സീറ്റിൽ ഇരിക്കുന്നതുമായ വ്യക്തമായ കാമറ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മുഖ്യസാക്ഷികൾ അടക്കമുള്ളവരുടെ രഹസ്യമൊഴികളും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെയും വഫ ഫിറോസിനെയും പൊലീസ് ചോദ്യംചെയ്തു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും വഫയുടെ മൊഴിയിലുണ്ട്.
ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിനാണ് ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. വഫ ഫിറോസിെൻറ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ശ്രീറാം മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് നേരത്തെ കോടതിയില്‍ സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.