കോഴിക്കോട്: സ്വതന്ത്ര ലൈംഗികതയെയും സ്വവര്‍ഗരതിയെയും ബോധപൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാർഥി സംഘടനയുടെ സാംസ്കാരിക വിരുദ്ധവും അപകടകരവുമായ പ്രവണതയെ നിയന്ത്രിക്കാന്‍ സി.പി.എം നേതൃത്വം തയാറാവണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് ആവശ്യപ്പെട്ടു.
പൊലീസിന്റെ സൈബര്‍ വിങ് പ്രതികരണശേഷിയുള്ളവരുടെ നാവടപ്പിക്കാനുള്ള സംവിധാനമാണെങ്കില്‍ അതനുവദിക്കുകയില്ല. അകാരണമായി മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന പൊലീസിലെ സംഘത്തെ നിലക്കുനിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തയാറാവണം.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കാനോ അതുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടന നേതാക്കളുമായി ചര്‍ച്ച നടത്താനോ തയാറാവാത്ത സര്‍ക്കാര്‍ നിലപാടില്‍ യോഗം പ്രതിഷേധിച്ചു.
പ്രസിഡന്റ് ഡോ. ഇ.കെ. അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം.അഹ്മദ് കുട്ടി മദനി, കെ. അബൂബക്കര്‍ മദനി, സി. മമ്മു കോട്ടക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി. മുഹമ്മദ് ഹനീഫ, എം.എം. ബഷീര്‍ മദനി, കെ.പി. അബ്ദുറഹ്മാന് സുല്ലമി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.