അരൂര്‍: ദേശീയപാതയില്‍ അരൂര്‍-കുമ്പളം പാലത്തില്‍നിന്ന് ബൊലേറൊ വാന്‍ കായലില്‍ വീണ് അഞ്ചുപേരെ കാണാതായി. നാലുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഡ്രൈവര്‍ വടുതല സ്വദേശി നിജാസ് ഒഴികെ അപകടത്തില്‍പെട്ട എല്ലാവരും നേപ്പാള്‍ സ്വദേശികളാണ്. നിജാസിനെ കൂടാതെ ശ്യാം, മധു, ഹിമലാല്‍, ഗോമാന്‍ എന്നിവരെയാണ് കാണാതായത്.
രക്ഷപ്പെട്ട ലോക്മാന്‍, പദംബാദര്‍, സുരേഷ്, രാമു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 6.45ഓടെയാണ് നാടിനെ നടുക്കിയ സംഭവം. എറണാകുളം ബോള്‍ഗാട്ടിയില്‍ പന്തല്‍ നിര്‍മാണം കഴിഞ്ഞ് താമസസ്ഥലമായ ചേര്‍ത്തലയിലെ പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.
പാലത്തിന്‍െറ കിഴക്കെ കൈവരി ഇടിച്ചുതകര്‍ത്താണ് വാഹനം കായലില്‍ വീണത്. വീഴുന്നതുകണ്ട് പിന്നാലെ വന്ന വാഹനയാത്രക്കാര്‍ കായലില്‍ എത്തിനോക്കിയെങ്കിലും വാഹനം കാണാനായില്ല. വേലിയിറക്കസമയമായതിനാല്‍ പടിഞ്ഞാറെഭാഗത്തേക്ക് വലിയ ഒഴുക്കായിരുന്നു.
കായലിലേക്ക് വാഹനം വീഴുന്നതുകണ്ട് വള്ളത്തില്‍ തുഴഞ്ഞത്തെിയ മത്സ്യത്തൊഴിലാളികളായ വാസുവും പ്രജീഷുമാണ് നാലുപേരെ രക്ഷപ്പെടുത്തിയത്. ഇവരില്‍ മൂന്നുപേര്‍ ലേക്ഷോര്‍ ആശുപത്രിയിലും ഒരാള്‍ അരൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. യാത്രക്കാരുമായി വാഹനം കായലില്‍ വീണതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പാലത്തില്‍ തടിച്ചുകൂടിയത്.
ഗതാഗതം നിയന്ത്രിക്കാന്‍ പനങ്ങാട് പൊലീസും സ്ഥലത്തത്തെി. കാണാതായവരെ കണ്ടത്തൊന്‍ ഫയര്‍ഫോഴ്സ് സ്ഥലത്തത്തെിയെങ്കിലും തിരച്ചിലിനാവശ്യമായ സംവിധാനങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നു. തിരച്ചിലിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്.
അമിതവേഗതയാണ് അപകടകാരണമെന്നും അപകടത്തില്‍പെട്ട വാനിന്‍െറ പിന്നില്‍ മറ്റൊരു ടിപ്പര്‍ ഇടിച്ചാണ് മറിഞ്ഞതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.