കൊച്ചി: മെട്രോ നിർമാണ പ്രവർത്തനത്തിനിടെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാനെത്തിയ സൂപ്പര്‍വൈസറായ യുവാവ് കാല ്‍വഴുതിവീണ് മരിച്ചു. ഇരിങ്ങാലക്കുട കോണോത്തുകര മനക്കലപ്പടി വലവറ രവിയുടെ മകൻ വി.ആര്‍. ശരത്താണ് (24) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.45ന് വൈറ്റിലയിലായിരുന്നു അപകടം. 863ാം നമ്പര്‍ മെട്രോ തൂണില്‍നിന്ന് 864ാം നമ്പര്‍ തൂണിലേക്ക് ബന്ധിപ്പിച്ചിരുന്ന ബോക്‌സ് ഗര്‍ഡറിന് മുകളില്‍നിന്നാണ് യുവാവ് വീണത്. 15 അടിയോളം ഉയരത്തിൽനിന്നായിരുന്നു വീഴ്ച.
കോണ്‍ക്രീറ്റിങ് ജോലികള്‍ക്കുശേഷം തട്ടുപൊളിക്കല്‍ നടക്കുകയായിരുന്നു. ഇവിടെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാനെത്തിയതായിരുന്നു ശരത്. ജീവനക്കാര്‍ക്ക് കയറിനില്‍ക്കാൻ നിര്‍മിച്ച താൽക്കാലിക പ്ലാറ്റ്‌ഫോമിലേക്ക് കയറുേമ്പാൾ കാല്‍വഴുതി വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെയാണ് മരിച്ചത്.
സംഭവത്തില്‍ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട മനക്കലപ്പടി സെൻററിൽ തയ്യൽ തൊഴിലാളിയാണ് ശരത്തിെൻറ പിതാവ് രവി. മാതാവ് ഷീല മനക്കലപ്പടി പാൽ സൊസൈറ്റിയിലെ ജീവനക്കാരിയാണ്. സഹോദരി: ശാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.