കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് സാക്ഷികളാകാൻ എത്തിയത് പ്രമുഖരുടെ നീണ്ട നിര. ചടങ്ങിന് വളരെ മുേമ്പ മന്ത്രിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഇരിപ്പിടങ്ങളിൽ സ്ഥലം പിടിച്ചിരുന്നു. പ്രത്യേക ക്ഷണിതാക്കളായ ഇവർക്ക് സദസ്സിെൻറ ഏറ്റവും മുന്നിലാണ് സീറ്റ് ഒരുക്കിയിരുന്നത്. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, പി. തിലോത്തമൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, മേഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരൻ, കെ.ടി. ജലീൽ, മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, കെ. രാജു, കടകംപള്ളി സുരേന്ദ്രൻ, ജി. സുധാകരൻ, എ.കെ. ബാലൻ, ഇന്നസെൻറ് എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, എ.എം. ആരിഫ്, റോജി എം. ജോൺ, ആൻറണി ജോൺ, എസ്. ശർമ, മുൻ മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ഡൊമിനിക് പ്രസേൻറഷൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, സിവിൽ സപ്ലൈസ് എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എം.ആർ.എൽ മുൻ എം.ഡി ടോം ജോസ്, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖൻ, വി. മുരളീധരൻ, ഫ്രഞ്ച്-ജർമൻ കോൺസുലേറ്റ് ജനറൽമാർ, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സീഗ്ലർ, ആക്സിസ് ബാങ്ക് എം.ഡി ശിഖ ശർമ, മെട്രോക്ക് വിദേശ വായ്പ നൽകിയ ഫ്രഞ്ച് വികസന ഏജൻസിയുടെ (എ.എഫ്.ഡി) ഇന്ത്യയിലെ മേധാവി നിക്കോളാസ് ഫെർണേജ് തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.