കൊച്ചി: മെട്രോയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് കെ.എം.ആർ.എൽ ഗൂഗിൾ മാപ്പുമായ ി കൈകോർത്തു. മെട്രോ റൂട്ടുകൾ, യാത്ര നിരക്ക്, ഓരോ സ്റ്റേഷനിലും ട്രെയിൻ നിർത്തുന്ന സമയം തുടങ്ങിയ വിവരങ്ങൾ ഇതോെട ജനങ്ങൾക്ക് ഗൂഗിൾ മാപ്പിലൂടെ എളുപ്പത്തിൽ ലഭ്യമാകും. കെ.എം.ആർ.എൽ ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗൂഗിൾ മാപ്പുമായി കൈകോർത്തതിലൂടെ ജനങ്ങൾക്ക് മെട്രോ യാത്രക്ക് കൂടുതൽ ഗുണങ്ങളുണ്ടാകുമെന്നും ട്രെയിൻ സമയമടക്കം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് കെ.എം.ആർ.എൽ അവതരിപ്പിച്ച ഓപൺ ഡാറ്റ സംവിധാനത്തിെൻറ തുടർച്ചയാണിത്. കൂടുതൽ യാത്രക്കാരെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ ഇത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഷെഡ്യൂൾ, യാത്ര നിരക്ക് എന്നിവ ജനറൽ ട്രാൻസിറ്റ് ഫീഡ് സ്പെസിഫിക്കേഷന്‍ രൂപത്തിൽ അവതരിപ്പിക്കുന്നത് കൊച്ചി മെട്രോയാണെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.