തിരുവനന്തപുരം: അല്‍കേഷ് കുമാര്‍ ശർമയെ കൊച്ചി മെട്രോ മാനേജിങ് ഡയ റക്ടറായി നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിലെ എം.ഡി എ. പി.എം. മുഹമ്മദ് ഹനീഷിനെ മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് തിരികെ പ്രവേശിച്ച അൽകേഷ് കുമാറിന് സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്സിക്യൂട്ട ിവ് ഓഫിസര്‍, വ്യവസായ (കൊച്ചി-ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതലകൾ കൂടി നൽകി.
മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. നികുതി (എക്സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സർവിസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.
• ദേവികുളം സബ് കലക്ടര്‍ വി.ആര്. രേണുരാജ്, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോർജ് എന്നിവരെ മാറ്റി. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായാണ് നിയമനം.
• ലീഗല്‍ മെട്രോളജി കണ്ട്രോളര് ഡോ. പി. സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയൻറ് സെക്രട്ടറിയായി നിയമിക്കും.
• അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരള മെഡിക്കല്‍ സർവിസസ് കോർപറേഷന് മാനേജിങ് ഡയറക്ടറായി നിയമിക്കും.
• അവധി കഴിഞ്ഞ് എത്തിയ ജോഷി മൃണ്മയി ശശാങ്കിനെ ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിക്കും. ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിെൻറയും നാഷനല്‍ ഹൈഡ്രോളജി, ഡ്രിപ്പ് പ്രോജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകൂടി അദ്ദേഹം വഹിക്കും.
• കെ.ടി. വർഗീസ് പണിക്കരെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറായി നിയമിക്കും.
• തിരുവനന്തപുരം സബ് കലക്ടര്‍ കെ. ഇമ്പാശേഖറിനെ കേരള ഗുഡ്സ് ആൻഡ് സർവിസസ് ടാക്സ് വകുപ്പ് ജോയൻറ് കമീഷണറായി മാറ്റി നിയമിക്കും.
• ആലപ്പുഴ സബ് കലക്ടർ വി.ആര്.കെ. തേജാ മൈലവാരപ്പൂവിനെ വിനോദ സഞ്ചാര വകുപ്പ് അഡീഷനല്‍ ഡയറക്ടറായി മാറ്റി നിയമിക്കും. കെ.ടി.ഡി.സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതലകൂടി ഇവര്‍ വഹിക്കും.
• കോഴിക്കോട് സബ് കലക്ടര്‍ വി. വിഘ്നേശ്വരിയെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.