കൊച്ചി: പ്രതികൂല സാഹചര്യത്തെ തുടർന്ന് പത്ത് മണിക്കൂർ നിർത്തിവെച്ചശേഷം മെട്രോ സർവിസ് പുനരാരംഭിച്ചു. മുട്ടം യാർഡിൽ വെള്ളം കയറിയതും വൈദ്യുത ബന്ധം തടസ്സപ്പെട്ടതുമാണ് സർവിസ് നിർത്താൻ കാരണം. കളമശ്ശേരി സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരുന്നു. സ്ഥിതി അനുകൂലമാകുകയും മെട്രോ സർവിസ് അടിയന്തര ആവശ്യമായി മാറുകയും ചെയ്തതോടെയാണ് കെ.എം.ആർ.എൽ ഇടപെടൽ നടത്തിയത്. തുടർന്ന് വേഗം കുറച്ച് ആറു സർവിസ് മാത്രമാണ് നടത്തിയത്.
ആലുവ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും സർവിസ് പുനരാരംഭിച്ചത്. സൗജന്യ യാത്രയാണ് ഒരുക്കിയത്. മുട്ടത്ത് ട്രെയിനുകൾ നിർത്തിയിടുന്ന ഭാഗത്തിന് താഴെയായി വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓപറേറ്റിങ് കണ്‍ട്രോൾ റൂമും സിഗ്നൽ നിയന്ത്രിക്കുന്ന ഭാഗങ്ങളുമൊക്കെ വെള്ളക്കെട്ട് ഭീഷണിയിലാണ്.
സിഗ്നലിങ് നിർത്തിയതോടെ ട്രെയിനുകളൊന്നും രാവിലെ ട്രാക്കിലേക്ക് എത്തിച്ചിട്ടില്ല. കളമശ്ശേരി ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ പ്രവർത്തനം നിർത്തിെവച്ചതിനെ തുടർന്ന് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്. തുടർന്ന് ട്രാക്കുകളിലേക്ക് പവർ സപ്ലൈ ചെയ്തു ട്രെയിൻ സർവിസ് പുനഃസ്ഥാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.