കൊച്ചി: കാത്തിരിപ്പിന് വിരാമമാകുന്നുവെന്ന് അറിയിച്ച് കൊച്ചി മെട്രോ നഗരകവാടത്തില േക്ക് പരീക്ഷണ ഓട്ടം നടത്തി. മഹാരാജാസ് കോളജ് സ്റ്റേഷനിൽനിന്ന് തൈക്കൂടം വരെയുള്ള 5.75 കിലോമീറ്റർ ദൂരത്തിലാണ് രണ്ട് റൗണ്ട് വിജയകരമായി ഓട്ടം നടത്തിയത്. രാവിലെ 6.55ന് മഹാരാ ജാസ് സ്റ്റേഡിയം സ്റ്റേഷനിൽ നിന്നുമാണ് ആദ്യഘട്ട പരീക്ഷണയോട്ടം ആരംഭിച്ചത്.
അഞ്ചു കിലോമീറ്റർ മാത്രം വേഗത്തിലായിരുന്നു സഞ്ചാരം. 8.21 ന് തൈക്കൂടം മെേട്രാ സ്റ്റേഷനിൽ എത്തിച്ചേർന്നു. തുടർന്ന് 8.45ന് തിരിച്ച് 9.25ന് എളംകുളം സ്റ്റേഷനിലെത്തി. രണ്ടാംഘട്ടമായി 11.46ന് എളംകുളം സ്റ്റേഷനിൽനിന്ന് ആരംഭിച്ച യാത്ര 12.40ന് തൈക്കൂടത്തെത്തി. ഇവിടെനിന്ന് ഇതേ െട്രയിൻ തിരികെ യാത്ര ആരംഭിച്ച് ഉച്ചകഴിഞ്ഞ് 1.30ന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷനിൽ എത്തിച്ചേർന്നു. രണ്ട് മെേട്രാ െട്രയിനാണ് പരീക്ഷണ ഓട്ടത്തിനായി ഉപയോഗിച്ചത്. ഇരു പ്ലാറ്റ്ഫോമുകളിലും സർവിസ് നടത്തി പരിശോധന പൂർത്തീകരിച്ചു.
വേഗത്തിൽ വർധന വരുത്തി വരും ദിവസങ്ങളിലും ട്രയൽ റൺ തുടരും. കൊച്ചി മെേട്രായിലെയും ഡി.എം.ആർ.സിയിലെയും ഇലക്ട്രിക്കൽ, ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ബുധനാഴ്ചത്തെ പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്തു. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണൽ ചാക്കുകൾ െട്രയിനിൽ നിറച്ചായിരുന്നു യാത്ര. കഴിഞ്ഞ 21ന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ സൗത്തിലെ കാൻഡി ലിവർ പാലം വരെയുള്ള 1.3 കിലോമീറ്ററിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഓണത്തോടനുബന്ധിച്ച് ഉദ്ഘാടനം നടത്താനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.