കൊച്ചി: കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി സർവിസ് ആരംഭിച്ച് നാലുദിവസം പിന്നിടുേമ്പാൾ യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. വരുമാനം 70 ലക്ഷം കടന്നു. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയരുമെന്നാണ് കെ.എം.ആർ.എൽ അധികൃതരുടെ പ്രതീക്ഷ. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ നാലുദിവസമായി ആകെ 2,16,381 പേർ മെട്രോയിൽ യാത്ര ചെയ്തതായാണ് കണക്ക്. ഇവരിൽനിന്ന് ടിക്കറ്റ് ഇനത്തിൽ 70,80,100 രൂപ വരുമാനം ലഭിച്ചു.
ആദ്യദിവസമായ തിങ്കളാഴ്ചയായിരുന്നു യാത്രക്കാർ ഏറ്റവും കൂടുതൽ; 85,671. അന്ന് 28,11,630 രൂപയായിരുന്നു വരുമാനം. വ്യാഴാഴ്ച മാത്രം വൈകീട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 29,957 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. 9,14,660 രൂപയാണ് വരുമാനം. കഴിഞ്ഞ നാലുദിവസത്തെ കണക്ക് പരിശോധിക്കുേമ്പാൾ യാത്രക്കാരുടെ എണ്ണത്തിൽ ഒാരോ ദിവസവും നേരിയ കുറവുണ്ടാകുന്നതായാണ് സൂചന.
ഇതിനിടെ, യാത്രക്കാരിൽനിന്നുണ്ടാകുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിക്ക് കെ.എം.ആർ.എൽ അധികൃതർ നീക്കം തുടങ്ങി. മെട്രോ സ്റ്റേഷനുകളിലെ തൂണുകളിൽ മൂർച്ചയേറിയ വസ്തുക്കൾകൊണ്ട് പേരെഴുതുക, ചിത്രങ്ങൾ വരക്കുക, പെയിൻറ് ചുരണ്ടിക്കളയുക, ടിക്കറ്റെടുത്തതിെനക്കാൾ കൂടുതൽ ദൂരം യാത്ര ചെയ്യുക, ടിക്കറ്റെടുത്തശേഷം അധികസമയം സ്റ്റേഷനിൽ ചെലവഴിക്കുക, പേപ്പറുകളും മറ്റ് മാലിന്യങ്ങളും ട്രെയിനിനുള്ളിലും സ്റ്റേഷൻ തറയിലും വലിച്ചെറിയുക തുടങ്ങിയ നിയമലംഘനങ്ങളാണ് ശ്രദ്ധയിൽെപട്ടിട്ടുള്ളത്.
പലതവണ യാത്രക്കാർക്ക് കർശന നിർദേശം നൽകിയിട്ടും നിയമലംഘനം ആവർത്തിക്കുകയാണെന്ന് കെ.എം.ആർ.എൽ അധികൃതർ പറയുന്നു. വിവിധ നിയമലംഘനങ്ങൾക്ക് ഇതുവരെ 120 പേരിൽനിന്ന് പിഴ ഇൗടാക്കി. നടപടി കർശനമാക്കുന്നതിെൻറ ഭാഗമായി വരുംദിവസങ്ങളിൽ കൂടുതൽ പേരിൽനിന്ന് പിഴ ഇൗടാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.