കളമശ്ശേരി: സീപോർട്ട് റോഡിൽ അമോണിയ കയറ്റിവന്ന ബുള്ളറ്റ് ടാങ്കർ എതിരെ വന്ന ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് സിഗ്നൽ പോസ്റ്റും, മീഡിയനും തകർത്ത് എതിർദിശയിലെ റോഡിലേക്ക് തിരിഞ്ഞു നിന്നു. ലോറി ഡ്രൈവർ താഹിറിന് (30) തലക്ക് പരിക്കേറ്റു.
എച്ച്.എം.ടി.റോഡിൽ നിന്ന് സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുന്ന വളവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
ഏലൂർ ഫാക്ടിൽനിന്ന് ദ്രവീകരിച്ച 15 ടൺ അമോണിയ ഫാക്ട് കൊച്ചിൻ ഡിവിഷനിലേക്ക് കൊണ്ടും പോകുകയായിരുന്നു ടാങ്കർ.
സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുന്ന ടാങ്കറിെൻറ അമിതവേഗം കണ്ട് എതിരെ വന്ന ലോറി ഇടത്തേക്ക് വെട്ടിക്കുന്നതിനിടെ ടാങ്കർ എയ്സിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ അമോണിയ ടാങ്കിെൻറ ഇടത് വശത്തെ മധ്യഭാഗം തകർന്നെങ്കിലും, ഉൾഭിത്തി തകരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഏലൂരിൽ നിന്നെത്തിയ സ്റ്റേഷൻ ഓഫിസർ സി.വി.രാമകൃഷ്ണെൻറ നേതൃത്വത്തിലുള്ള അഗ്നിശമന വിഭാഗംരക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫാക്ടിൽ നിന്നുള്ള വിദഗ്ധരെത്തി പരിശോധിച്ചു. ഉൾഭിത്തിക്ക് കേട് പാടിെല്ലെന്ന് ഉറപ്പ് വരുത്തി കൊച്ചിൻ ഡിവിഷനിലേക്ക് തന്നെ പറഞ്ഞു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.