നെടുമ്പാശ്ശേരി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താൽകാലികമായി അടച് ചു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള മുഴുവൻ സർവിസുകളാണ് നിർത്തിവെച്ചതെന്ന് സിയാൻ അധികൃതർ അറിയിച്ചു. വിമാനത്തി ല്‍ ചരക്കു കയറ്റുന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് നടപടി. അടിയന്തര കൺട്രോൾ റൂം നമ്പർ: +91 484 3053500.
വ്യാഴാഴ്ച രാത്രി 12 മണിവരെ വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി ൈവകീട്ട് സിയാൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയിലേക്ക് നീട്ടിയത്.
കനത്ത കാറ്റും മഴയും കൂടാതെ പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി സ്വീകരിച്ചത്. പെരിയാറിലെ ജലനിരപ്പ് ഉയർന്നാൽ ചെങ്കൽതോട് വഴി വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വിമാനത്താവളത്തിന്‍റെ റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.