തൃശൂർ: കൊടകര കുഴൽപണ കവർച്ചക്കേസിൽ 5.77 ലക്ഷം രൂപകൂടി കണ്ടെടുത്തു. പ്രധാന പ്രതികളായ അലിയും റഹീമും സുഹൃത്തുക്കളെ ഏൽപിച്ച സംഖ്യയാണിത്. ഇതോടെ കണ്ടെടുത്ത തുക ഒന്നര കോടിക്ക് അടുത്തായി.
പ്രതികളുടെ ജാമ്യാപേക്ഷയിൽ 30ന് വിധി പറയാനിരിക്കെ അതിനു മുമ്പ് പണം പൂർണമായി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചോദ്യം ചെയ്യലും പരിശോധനകളും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തമാസം കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം.
ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനായി കർണാടകയിൽനിന്ന് കൊണ്ടുവന്ന പണമാണെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. സംഘടന സെക്രട്ടറി എം. ഗണേഷ്, ഓഫിസ് സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർക്ക് പണം വരുന്നതായി അറിയാമായിരുന്നെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കണ്ടെടുത്ത പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമരാജ് നൽകിയ ഹരജിയിൽ നഷ്ടപ്പെട്ടത് മൂന്നര കോടിയാണെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, രേഖകൾ ഹാജരാക്കിയിട്ടില്ല.
ധർമരാജ്, സുനിൽ നായിക്ക് എന്നിവരുടെയും കാർ വിട്ടുകിട്ടണമെന്ന ഡ്രൈവർ ഷംജീറിെൻറയും ഹരജികളിലെ വാദം ഇരിങ്ങാലക്കുട കോടതിയിൽ 30ന് തുടങ്ങും. അറസ്റ്റിലായ ആറ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി 30ന് ജില്ല സെഷൻസ് കോടതി വിധി പുറപ്പെടുവിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.