തൃശൂർ: കൊടകര കുഴൽപ്പണക്കേസിന്‍റെ അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മകനിലേക്കും നീളുന്നു. സുരേന്ദ്രന്റെ മകനും ധർമ്മരാജനുമായി ഫോണിൽ ബന്ധപ്പെട്ടു. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ധർമ്മരാജനും സുരേന്ദ്രന്‍റെ മകനും കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം സുരേന്ദ്രൻ്റെ മകൻ്റെയും മൊഴിയെടുക്കുമെന്നാണ് അറിയുന്നത്.
ധർമ്മരാജനെ അറിയാമെന്ന് കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്‍റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.
അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി കോര്‍കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരുകയാണ്. കുഴല്‍പ്പണകേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. കെ. സുരേന്ദ്രനിലേക്കും അന്വേഷണം എത്തിയതോടെ, പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.