തിരുവനന്തപുരം: െഎ.വി. ശശി മോഡൽ തൊപ്പിവെച്ച് സുസ്േമരവദനനായി കോടിയേരി കടന് നുവന്നു. തൂവെള്ള മുണ്ടും വേഷ്ടിയും തന്നെ. സ്വതസിദ്ധമായ ശൈലിയിൽ കസേരയിൽ ഇരുന്ന് അദ ്ദേഹം കാത്തിരുന്ന മാധ്യമ പ്രവർത്തകരോട് ചോദിച്ചു ‘തുടങ്ങാല്ലേ...’ പിന്നെ പഴയ കോടിയേരി ബാലകൃഷ്ണനായി തുടക്കം സാവധാനത്തിൽ. ഒടുവിൽ ചോദ്യശരങ്ങൾ തട്ടിമാറ്റി കത്തിക്കയറിയുള്ള ഉത്തരങ്ങൾ. ഒപ്പം തുറുപ്പുശീട്ടായ പരിഹാസച്ചുവയുള്ള തമാശയും. നാല് മാസത്തോളം ചികിത്സയുടെ ഭാഗമായി പൊതുവേദിയിൽനിന്ന് വിട്ടുനിന്ന കോടിയേരിയുടെ പൊതുസമൂഹത്തിലേക്കുള്ള ‘റീ എൻട്രി’ കൂടിയായി വാർത്തസമ്മേളനം മാറി.
മൂന്ന് ദിവസത്തെ സംസ്ഥാന നേതൃയോഗം ശനിയാഴ്ചയോടെ വെട്ടിച്ചുരുക്കി ഞായറാഴ്ച കോടിയേരി ബാലകൃഷ്ണെൻറ വാർത്തസമ്മേളന അറിയിപ്പ് ലഭിച്ചതോടെ ഫോേട്ടാഗ്രാഫർമാരും ചാനൽ പ്രവർത്തകരും തയാറായിരുന്നു. 2019 ഒക്ടോബറിലാണ് ചികിത്സാർഥം രാഷ്ട്രീയ, സംഘടന തിരക്കുകളിൽനിന്ന് വിട്ട് കോടിയേരി അമേരിക്കയിലെ ഹൂസ്റ്ററണിലേക്ക് പോയത്. മൂന്നാഴ്ചത്തെ ചികിത്സക്ക് ശേഷം ജനുവരി 30ന് മടങ്ങിവന്ന് തിരുവനന്തപുരത്ത് തുടർചികിത്സ നടത്തി. ജനുവരി 17-19 വരെ തിരുവനന്തപുരത്ത് ചേർന്ന കേന്ദ്ര കമ്മിറ്റിയിലും അദ്ദേഹം പെങ്കടുത്തില്ല.
കോടിയേരിയുടെ അഭാവത്തിൽ സംസ്ഥാന സെൻററിനായിരുന്നു പാർട്ടിയുടെ ചുമതല. പാർട്ടി സംഘടന കാര്യങ്ങളിൽ അദ്ദേഹം ഇനി സജീവമാകുമെങ്കിലും തുടർചികിത്സയും അതോടൊപ്പം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.