ദിലീപ്​ വിഷയം: വിശദീകരണം തേടാത്തത്​ പാർട്ടി അംഗങ്ങൾ അല്ലാത്തതിനാൽ-കോടിയേരി

തൃശൂർ: നടൻ ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പേരിൽ ഇടത് ജനപ്രതിനിധികളായ അതിലെ അംഗങ്ങളോട് വിശദീകരണം തേടാത്തത് അവർ സി.പി.എം അംഗങ്ങൾ അല്ലാത്തതു കൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കോടിയേരി. പാർട്ടി അംഗങ്ങൾ അല്ലാത്തവരോട് വിശദീകരണം തേടാറില്ല. 'അമ്മ'യുടെ തീരുമാനത്തിന്റെ പേരിൽ മോഹൻലാലിനെ ആക്രമണോത്സുകതയോടെ എതിർക്കുന്നത് അപലപനീയമാണ്.

 ദിലീപിനെ തിരിച്ചെടുക്കാനുള്ള 'അമ്മ' തീരുമാനം തെറ്റാണ്. തീരുമാനം എടുത്തവർക്കും അതിന്റെ ഭാഗമായി നിന്നവർക്കും അതിൽ ഉത്തരവാദിത്വമുണ്ടെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Kodiyeri statement in dileep issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.