ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്ന കോടിയേരി ബാലകൃഷ്ണന്റ വിവാഹം. വിവാഹ സ്ഥലത്ത് നിന്ന് സമ്മേളന നഗരിയിലേക്കാണ് അദ്ദേഹം പോയത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് അടിയന്തരാവസ്ഥ കാലത്ത് 16 മാസം തടവ്ശിക്ഷ അനുഭവിച്ചത്. ഈ രാഷ്ട്രീയമൂശയിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയ, സംഘടനാ നേതാവ് വരുന്നത്.
ഒരു കോൺഗ്രസ് അനുകൂല കുടുംബത്തിൽ നിന്ന് വന്ന അദ്ദേഹത്തിന് ഇടത്പക്ഷ ആശയത്തിലേക്ക് ആകർഷിക്കപ്പെടാൻ വേണ്ടത് കണ്ണൂരിലെ ചുവന്ന് തുടങ്ങിയ മണ്ണ് ഒരുക്കിയിരുന്നു. ആദ്യകാലത്ത് പിന്നാക്കമായിരുന്ന പ്രസംഗം ഒരു കലയായി അണിഞ്ഞതും വിഷയങ്ങൾ പഠിച്ച് മാത്രം അഭിപ്രായം പറയാൻ കഴിഞ്ഞതും പിൽക്കാലത്ത് കരുത്തായി. ആക്ഷേപഹാസ്യത്തോടെയുള്ള പ്രസ്താവന കോടിയേരിയുടെ മുഖമുദ്രതന്നെയായിരുന്നു.
കുഴപ്പംപിടിച്ച ചോദ്യങ്ങളെ പോലും ലാഘവത്തിന്റെ അന്തരീക്ഷമാക്കി മറുപടി പറയാൻ കഴിയുന്ന സി.പി.എമ്മിലെ ചുരുക്കം നേതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം. എന്നാൽ, സി.പി.എമ്മും പാർട്ടി പ്രവർത്തകരും രാഷ്ട്രീയ എതിരാളികളിൽ നിന്ന് വെല്ലുവിളി നേരിടുമ്പോൾ രൂക്ഷമായി പ്രതികരിക്കുന്ന കോടിയേരിയെയും കേരളം കണ്ടു. 'പാടത്ത് പണി തന്നാൽ വരമ്പത്ത് കൂലി'യെന്ന പയ്യന്നൂർ പ്രസംഗവും 'വേണ്ടി വന്നാൽ പൊലീസ് സ്റ്റേഷനകത്തും ബോംബുണ്ടാക്കു'മെന്ന പ്രസ്താവനയും ഇതിന് ഉദാഹരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.