കൊച്ചി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ യുവമോർച്ച പ്രാദേശിക നേതാക്കൾ ഹൈകോടതിയിൽ നൽകിയ ജാമ്യ ഹരജി പിൻവലിച്ചു. കൊടുങ്ങല്ലൂർ മതിലകം സ്വദേശികളും സഹോദരങ്ങളുമായ രാകേഷ് ഹർഷൻ, രാജീവ് ഹർഷൻ എന്നിവരാണ് ജാമ്യം നിഷേധിക്കുമെന്ന് ഉറപ്പായതോടെ ഹരജി പിൻവലിച്ചത്. ദേശവിരുദ്ധ പ്രവർത്തനമാണ് ഇവരിൽനിന്നുണ്ടായതെന്ന് വെള്ളിയാഴ്ച ജാമ്യ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു.
രാഷ്ട്രത്തിെൻറ സാമ്പത്തിക ഭദ്രത തകർക്കുന്ന കുറ്റകൃത്യമെന്ന നിലയിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയതിനെ തുടർന്ന് ഹരജി പിൻവലിക്കാൻ അഭിഭാഷകൻ അനുമതി തേടി. സിംഗിൾ ബെഞ്ച് ഇത് അനുവദിക്കുകയായിരുന്നു. ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിക്കുന്നതിൽ തടസ്സമില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.