കൊല്ലം: അടിയന്തര ശസ്തക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയ യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവർത്തനം നിർത്തിയ കൊല്ലം വിക്‌ടോറിയ ആശുപത്രി അണുവിമുക്തമാക്കി ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. ശസ്ത്രക്രിയ വിഭാഗം ഉൾപ്പെടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഔട്ട് പേഷ്യൻറ് വിഭാഗവും മറ്റ് വിഭാഗവും പ്രവർത്തിച്ചുതുടങ്ങി.
ആശുപത്രി സൂപ്രണ്ട് ഡോ. വി. കൃഷ്ണവേണിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഞായറാഴ്ച മുതൽ ട്രിപ്പിള്‍ ലെവല്‍ കണ്ടെൻമെൻറ് പ്രൊസീജര്‍ ആരംഭിച്ചിരുന്നു. ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വിസസ് ഒന്നാം ഘട്ട അണുനശീകരണം നടത്തി. ബ്ലീച്ച് സൊല്യൂഷന്‍, സോപ്പും വെള്ളവും ഉപയോഗിച്ച് ലേബര്‍ റൂം, ഓപറേഷന്‍ തീയറ്റര്‍, നവജാത ഐ.സി.യു, പേ വാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ഡുകളും ഒ.പി ഏരിയയും വൃത്തിയാക്കി. തുടര്‍ന്ന് രണ്ടാംഘട്ട ഫ്യൂമിഗേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കി.
ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആശുപത്രി രജിസ്റ്ററുകള്‍, ഉപകരണങ്ങള്‍, കൈ കൊണ്ട് സ്പര്‍ശിക്കാനിടയുള്ള പ്രതലങ്ങളും കൈപ്പിടികളും സംഭരണസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും ഹോസ്പിറ്റല്‍ കണ്ടെയ്മെൻറ് പ്രൊസീജര്‍ അനുസരിച്ച് അണുനശീകരണം നടത്തി.
ആശുപത്രി അടച്ചതിനെത്തുടർന്ന് ഇവിടത്തെ പ്രസവ സംബന്ധമായ കേസുകൾ കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലും നടത്താൻ സജീകരണം നടത്തിയിരുന്നു. പ്രാഥമിക സമ്പര്‍ക്കം സ്ഥിരീകരിച്ച 11 ഡോക്ടര്‍മാര്‍ ഗൃഹനിരീക്ഷണത്തിലും 32 ആരോഗ്യ പ്രവര്‍ത്തകര്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.