കൂടത്തായ് കൂട്ടക്കൊല: 16ന് വാദം കേൾക്കും

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസുകൾ മാറാട് കേസുകൾക്കായുള്ള പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ആഗസ്റ്റ് 16ന് മാറ്റി. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് പ്രത്യേക കോടതിയിലേക്ക് മാറ്റിയശേഷം ആദ്യമായി ആറ് കൊലപാതകക്കേസുകളും ഒന്നിച്ച് പരിഗണിച്ച പ്രത്യേക കോടതി ജഡ്ജ് എസ്.ആർ. ശ്യാംലാൽ, റോയ് തോമസ്, സിലി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് 16ന് മാറ്റിയത്.

പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിന് മുന്നോടിയായി കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിന്റെ വാദംകേൾക്കലാണ് നടക്കാനുള്ളത്. ജോളി ജയിലിൽ ആത്മഹത്യശ്രമം നടത്തിയെന്ന മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിടുതൽഹരജി തള്ളിയതിനെതിരെ പ്രതിഭാഗം നൽകിയ റിവിഷൻ ഹരജിയും 16ന് പരിഗണിക്കും. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു എന്നിവർ മരിച്ചതുമായി ബന്ധപ്പെട്ട കേസ് ഈ മാസം 31ന് പരിഗണിക്കും. ഈ കേസുകളിൽ പുനരന്വേഷണത്തിന് പ്രോസിക്യൂഷൻ അപേക്ഷ നൽകിയപ്രകാരം നാലുപേരുടെയും മൃതദേഹാവശിഷ്ടങ്ങൾ വിശദപരിശോധനക്ക് ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയച്ചതിനാലാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

Tags:    
News Summary - Koodthai Massacre: Hearing to be held on 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.