കോതമംഗലം: മാനസയും കൂട്ടുകാരികളും അപ്പാർട്ട്മെന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മൂന്നരയോടെ രാഹിൽ കടന്ന് വരുന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം വാടകക്കെടുത്ത അപ്പാർട്ട്മെന്റിലാണ് മാനസയും മൂന്ന് കൂട്ടുകാരും താമസിക്കുന്നത്. രാഹിൽ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിയിൽ മാനസ അവസാനിപ്പിച്ചു. ഇരുവരും സംസാരിക്കാനായി റൂമിലേക്ക് പോയി. റൂമിൽ കയറിയ ഉടനെ തന്നെ രാഹിൽ വാതിൽ അകത്ത് നിന്ന് കുറ്റിയിടുകയായിരുന്നുവത്രെ.
പിന്നീട് മാനസയുടെ കൂട്ടുകാരികളും കേൾക്കുന്നത് തുടരെ തുടരെയുള്ള രണ്ട് വെടിയൊച്ചകളായിരുന്നു. നെഞ്ചിനും തലക്കുമേറ്റ വെടിയിലാണ് മാനസയുടെ ജീവൻ രാഹിൽ കവർന്നത്. ശബ്ദം കേട്ട് പെൺകുട്ടികളും നാട്ടുകാരും ഓടിയെത്തും മുെമ്പ അടുത്ത വെടിയൊച്ചയും ഉയർന്നു. രാഹിലും സ്വയം ജീവിതം അവസാനിപ്പിച്ചു.
ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയും കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിയുമാണ് കൊല്ലപ്പെട്ട മാനസ (24). രാഹിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്താനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്ത് എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.