പ്രതീകാത്മക ചിത്രം

കോഴിക്കോട്​ 23.34 ലക്ഷം രൂപ ഇ​ല​ക്​​ഷ​ൻ സ്‌​ക്വാ​ഡ്​ പിടിച്ചെടുത്തു

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, തി​രു​വ​മ്പാ​ടി, കു​ന്ദ​മം​ഗ​ലം ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ളും ബേ​പ്പൂ​ർ, കു​ന്ദ​മം​ഗ​ലം സ്​​റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീ​മു​ക​ളും ഞാ​യ​റാ​ഴ്ച മാ​ത്രം പി​ടി​ച്ചെ​ടു​ത്ത​ത് 8,56,810 രൂ​പ. ഇ​ല​ക്​​ഷ​ൻ സ്‌​ക്വാ​ഡു​ക​ൾ ഇ​തു​വ​രെ 23,34,080 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ക ക​ല​ക്ട​റേ​റ്റ് സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​പ്പീ​ൽ ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

ബേ​പ്പൂ​ർ സ്​​റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം 423 ​ഗ്രാം ത​ങ്ക​വും പി​ടി​കൂ​ടി ന​ല്ല​ളം പൊ​ലീ​സി​ന് കൈ​മാ​റി. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​യി പ​ണം, മ​ദ്യം, പാ​രി​തോ​ഷി​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ല​ക്​​ഷ​ൻ ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ളെ​യും സ​ർ​വൈ​ല​ൻ​സ് ടീ​മു​ക​ളെ​യും നി​യ​മ​സ​ഭ​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ച്ചി​രു​ന്നു. 

Tags:    
News Summary - Kozhikode Election Squad seized Rs 23.34 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.