?? ??????

കൈയിൽ കൈക്കുഞ്ഞ്​ കൂട്ടിന്​​ പൊരിവെയിൽ നിന്നത്​ മണിക്കൂറുകൾ...

നോട്ട്​ നിരോധനം എന്ന്​ കേട്ടപ്പോൾ ഏതൊരു വീട്ടമ്മയെപ്പോലെയും മഹ ഉസ്​മാനും ഞെട്ടിയതേ ഇല്ല. കാര്യത്തോട്​ അടുത്ത​പ്പോഴാണ്​ ദുരിതത്തി​​​െൻറ ആഴം അറിഞ്ഞത്​. നോട്ടുബലിയുടെ ആണ്ടടുത്തപ്പോൾ കോഴിക്കോട് കുറ്റിച്ചിറ ഒജിൻറകത്തെ  മഹ ഉസ്മാന്​ ദുരിതങ്ങളുടെ ഒരു കെട്ട്​ ഒാർമകൾ തികട്ടിവന്നു. ‘‘അന്ന്​ കൈയിലുണ്ടായിരുന്നത്​ കുറച്ച്​ കാശ്​. അതിൽ ഭൂരിഭാഗവും അഞ്ഞൂറി​​​െൻറയും ആയിരത്തി​​​െൻറയും നോട്ടുകൾ. ആദ്യദിവസങ്ങളിൽ ചില്ലറ എടുത്ത്​ വീട്ടുകാര്യങ്ങൾ നടത്തി.  

ശേഷിച്ചത്​ വെറും കടലാസായ നോട്ടുകൾ. വീട്ടുകാര്യങ്ങൾ നടക്കണമെങ്കിൽ ബാങ്കിൽ പോകാതെ പറ്റില്ല. ബാങ്ക് തുറന്ന ദിവസംതന്നെ നൂറുകണക്കിനാളുകൾക്കൊപ്പം മണിക്കൂറുകൾ പൊരിവെയിലിൽ വരിനിന്നു. ഒരു വയസ്സുള്ള മകൻ സൈബിനെയും ഒക്കത്തെടുത്തായിരുന്നു ആ നിൽപ്​. നോട്ട്​നിരോധനത്തി​​െൻറ കയ്പ്  മഹയുടെ വാക്കുകൾക്കൊപ്പം മുഖത്തും നിറഞ്ഞുനിന്നു. വെയിലുകൊണ്ട് ക്ഷീണിച്ച് കരയുന്ന മകനെയുമെടുത്തുള്ള നിൽപ്​ പിന്നെ പതിവായി.  

മണിക്കൂറുകളോളം വരിനിന്ന്​ കിട്ടിയ ഒറ്റ നോട്ടുകൊണ്ട്​ തീരുന്നതായിരുന്നില്ല അന്നത്തെ ജീവിതച്ചെലവ്​. എ.ടി.എം കനിയൽ നിർത്തി. അഞ്ചും ആറും എ.ടി.എമ്മുകൾ ‘നോ കാഷ്​ ’ എന്ന ബോർഡുകാട്ടി വരവേറ്റു. നാട്ടിലെ പലചരക്കുകടകളിൽ പറ്റ് സമ്പ്രദായം തുടങ്ങിയത് ഇതോടെയാണ്. മീനും പച്ചക്കറിയും വീട്ടുസാധനങ്ങളുമെല്ലാം കടം വാങ്ങും.  കച്ചവടക്കാരൻ കണക്കെഴുതിവെക്കും. ബാങ്കിൽനിന്ന് കിട്ടുന്ന 2000 രൂപ അവിടെ നൽകലാക്കി പതിവ്. മാസങ്ങളോളം പറ്റ് സമ്പ്രദായം തുടർന്നു. അയൽപക്കത്തെല്ലാം ഇതുതന്നെയായിരുന്നു രീതി. സമ്പത്തുള്ളവരും ഇല്ലാത്തവരും ഒരുപോലെ. 

ഇൻറീരിയർ ഡിസൈനിങ് സ്ഥാപനം നടത്തുന്ന മഹയുടെ ഭർത്താവ് ആദിലിന് ജീവനക്കാർക്ക്​ ശമ്പളം നൽകാനാകാത്തതി​​​െൻറ വിഷമവൃത്തമാണ്​ പറയാൻ ഉണ്ടായിരുന്നത്​. ഒന്നും രണ്ടുമല്ല, മാസങ്ങളോളം ആണ്​ അവർ ഇതനുഭവിച്ചത്​. അസാധുവാക്കലി​​െൻറ ദുരിതം തീരുംമു​േമ്പ എത്തി ചരക്കുസേവന നികുതി. തകർച്ചയിലായ ബിസിനസ്  പഴയപടിയായിട്ടില്ല. പ്രതിസന്ധിയുടെ തീവ്രത​ കുറഞ്ഞെങ്കിലും ​പൊയ്​പ്പോയ ഒരാണ്ട്​ സമ്മാനിച്ച ബുദ്ധിമുട്ടുകൾ ചെറ​ുതല്ലെന്നത്​ ഇവരുടെ നേരനുഭവം.

Tags:    
News Summary - Kozhikode Native Maha Usman Explaining Note Ban Tragedy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.