കോട്ടയം: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ പ്രവർത്തനം ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമായാൽ എതിർക്കുമെന്ന് ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എന്ത് അടിസ്ഥാനത്തിലാണ് ബി.ജെ.പി കണ്ണന്താനത്തിനെ മന്ത്രിയാക്കിയതെന്ന് അറിയില്ല. മന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തിെൻറ പ്രവർത്തനം കണക്കിലെടുക്കണം. ബി.ജെ.പിയിലേക്ക് എത്തിയ കണ്ണന്താനത്തിൽനിന്ന് മതേതരനിലപാടാണ് പ്രതീക്ഷിക്കുന്നത്. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ശക്തമായി എതിർക്കുമെന്നതിൽ ഒരു സംശയവും വേണ്ട.
എന്നാൽ, മറ്റ് ബി.ജെ.പി നേതാക്കൾക്ക് മന്ത്രിയാവാൻ യോഗ്യതയില്ലെന്ന് വ്യാഖ്യാനിക്കേണ്ട. ലാലുപ്രസാദ് യാദവ് തൽസ്ഥാനത്തുനിന്ന് മാറിയപ്പോൾ പകരമായി എത്തിയത് ഭാര്യ റാബ്റിദേവിയായിരുന്നു. ഡോ. എ.പി.ജെ. അബ്ദുൽകലാം പ്രസിഡൻറായപ്പോൾ മുസ്ലിം പ്രതിനിധിയാണെന്ന് പറഞ്ഞ് എതിർത്തിട്ടില്ല. മാമോദീസ മുക്കിയോയെന്നോ സുന്നത്ത് നടത്തിയോയെന്നോ നോക്കിയല്ല കാര്യങ്ങൾ വിലയിരുത്തുന്നത്. കണ്ണന്താനത്തെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാൻ താൻ ബി.ജെ.പിക്കാരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.