തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി. ഇതുസംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പിട്ടു. രണ്ടുദിവസം മുമ്പേ തന്നെ സതീശനെ സ്പെഷൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അതിനായി ഫയല്‍ ആഭ്യന്തരവകുപ്പ് നിയമവകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ വിഷയത്തിൽ നിയമവകുപ്പ് തീരുമാനമെടുക്കാന്‍ വൈകിയതാണ് ഉത്തരവും വൈകാൻ കാരണം. ഉത്തരവ് പുറത്തിറങ്ങാത്തതിനെ തുടർന്നാണ് ഇന്നലെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ബാർ കോഴക്കേസ് പരിഗണിച്ചപ്പോൾ വിജിലൻസിന് വേണ്ടി സതീശൻ ഹാജരായതും അതിനെ വിജിലൻസ് ലീഗൽ അഡ്വൈസറും കെ.എം. മാണിയുടെ അഭിഭാഷകനും എതിർത്തതും. അതിന് പിന്നാലെ സതീശനെ ഇൗ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് നീക്കംചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു. ഇൗ സർക്കാർ അധികാരത്തിൽവന്ന ശേഷമാണ് സതീശനെ ബാർ കോഴക്കേസിൽ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറുടെ ചുമതലയിരിക്കെയായിരുന്നു നിയമനം. എന്നാൽ, മാണിയെ കുറ്റമുക്തനാക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ താനുമായി കൂടിയാലോചന നടന്നില്ലെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും സതീശൻ പരസ്യപ്രസ്താവന നടത്തിയിരുന്നു.
സ്പെഷൽ പ്രോസിക്യൂട്ടറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ എൻ.സി. അസ്താന സർക്കാറിന് സമർപ്പിച്ചു. അതിനെ തുടർന്നാണ് സതീശനെ മാറ്റാനുള്ള നീക്കം സർക്കാർ തുടങ്ങിയത്. തന്നെ സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് നീക്കിയ കാര്യം അറിഞ്ഞിട്ടില്ലെന്ന് സതീശന് പ്രതികരിച്ചു. കേസില്‍ യുക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും അടുത്ത ഹിയറിങ്ങിന് കോടതിയില്‍ ഹാജരാകുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
സ്പെഷല്‍ പ്രോസിക്യൂട്ടറായി കെ.പി. സതീശന് നിയമിതനായതിെൻറ രേഖകള്‍ കോടതിക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നും കോടതി വ്യാഴാഴ്ച ചോദിച്ചിരുന്നു. ആ സാഹചര്യത്തിൽ ജൂൺ ആറിന് കേസ് പരിഗണിക്കുേമ്പാൾ സതീശൻ ഹാജരാകുകയാണെങ്കിൽ കോടതിയുടെ നിലപാടും നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.