മലപ്പുറം: നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് സംവരണം നടപ്പാക്കുന്നതെന്ന് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി എ മജീദ്. വോട്ട്ബാങ്ക് ലക്ഷ്യം വെച്ചുള്ള അനീതിയാണ്. ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്. സംവരണ നിലപാടിൽ യോജിക്കാവുന്ന പാർട്ടികളുമായും സംഘടനകളുമായും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരായി നിലപാടാണ് പാർലമെൻറിൽ മുസ്ലിം ലീഗ് സ്വീകരിച്ചത്. ലോക്സഭയിൽ സംവരണത്തിനെതിരായി മുസ്ലിം ലീഗ് വോട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.