കോഴിക്കോട്: പർദയിട്ട് വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന സി.പി.എം ഭീഷണി മുസ്ലിം സ്ത്രീകളെ പോളിങ് ബൂത്തില്‍നി ന്ന് അകറ്റാനുള്ള കുത്സിത ശ്രമമാണെന്നും റീപോളിങ്ങിൽ ഈ ദുഷ്ടലാക്ക് വിലപ്പോയില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന ആരും പർദയിട്ടോ മുഖംമൂടിയണിഞ്ഞോ എത്തിയവരല്ല.
സി.പി.എമ്മിെൻറ സംഘടിത കള്ളവോട്ട് കൈയോടെ പിടികൂടിയപ്പോള്‍ മുസ്ലിം വസ്ത്രധാരണത്തെ മോശമായി ചിത്രീകരിച്ച് വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. മുഖംമറച്ചതും അല്ലാത്തതുമായ പർദ ധരിക്കുന്നത് വിശ്വാസപരവും വ്യക്തിസ്വാതന്ത്ര്യപരവുമായി വനിതകളുടെ അവകാശമാണ്.
ഇക്കാലമത്രയും രാജ്യത്താകമാനം ധാരാളം പേർ ഇത് ധരിച്ച് ബൂത്തിലെത്തിയിട്ടുണ്ട്. അവർ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പോളിങ് ഏജൻറുമാരെയും ബോധ്യപ്പെടുത്തിയാണ് വോട്ടുചെയ്യുന്നത്. അക്രമവും വര്‍ഗീയതയും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന വ്യാമോഹം വിലപ്പോവില്ലെന്നും മജീദ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.