മലപ്പുറം: ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെയുള്ള എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻെറ മോശം പരാമർശം നടത്തിയ പശ്ചാത്തലത്തിൽ സി.പി.എമ്മിനെ പരിഹാസിച്ച് കെ.എസ്. ശബരീനാഥൻ എം.എൽ.എ.
പരാമർശം വിവാദമായ സാഹചര്യത്തിൽ വിജയരാഘവൻ മാധ്യമപ്രവർത്തകർക്ക് മുമ്പിൽ നടത്തിയ പ്രതികരണത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ശബരീനാഥിൻെറ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
ചാനൽ റിപ്പോർട്ടർ എൽ.ഡി.എഫ് കൺവീനറോട്: ‘‘അങ്ങ് ഖേദം പ്രകടിപ്പിക്കുണ്ടോ? ജാഗ്രത കുറവുണ്ടായോ? ’’ ഉടനെ കൺവീനർ വിജയരാഘവന്റെ മറുപടി: ‘‘ജാഗ്രതകുറവുണ്ടായില്ല. ഇതൊരു പ്രസംഗത്തിലെ ആനുഷംഗികമായി പരാമർശമാണല്ലോ.’’ ചുരുക്കത്തിൽ, വനിതകൾക്കെതിരെ വൃത്തികെട്ട പരാമർശങ്ങൾ ആനുഷംഗികമായി മാത്രം നടത്തുന്ന ഒരു മോഡേൺ പാർട്ടിയാണ് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.